CinemaGeneralKollywoodLatest NewsNEWS

സൂപ്പർ താരത്തിനോടൊപ്പം അമല വീണ്ടും കോളിവുഡിലെത്തുന്നു

നവാഗാതനായ ശ്രീ കാർത്തികാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് പ്രിയ താരം അമല അക്കിനോനി. തമിഴ് ചിത്രത്തിലാണ് അമല എത്തുന്നത്. 28 വർഷങ്ങൾക്ക് ശേഷമാണ് അമല ഒരു കോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്. നവാഗാതനായ ശ്രീ കാർത്തികാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷർവാനന്ദും ഋതു വർമ്മയുമാണ് ചിത്രത്തിൽ പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഷർവാനന്ദിന്റെ അമ്മ വേഷത്തിലാണ് അമല ചിത്രത്തിൽ എത്തുന്നത്. നാസ്റ്റർ, സതീഷ്, രമേഷ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

1991 ൽ പുറത്തു വന്ന കർപ്പൂര മുല്ലൈ എന്ന ചിത്രമാണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം.  മലയാളത്തിൽ അമല അഭിനയിച്ച സൂര്യപുത്രി എന്ന ചിത്രത്തിന്റയെ റീമേക് ചിത്രമായിരുന്നു അത്.  ഫാസിൽ തന്നൊണ് ഈ ചിത്രം സംവിധാനം ചെയ്തത്.

shortlink

Post Your Comments


Back to top button