BollywoodCinemaLatest News

മലയാളികളുടെ സൂര്യപുത്രി അമല അക്കിനേനി വീണ്ടും സിനിമയിലേക്ക്

 

എന്റെ സൂര്യപുത്രിയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് അമല അക്കിനേനി വര്‍ഷങ്ങള്‍ക്ക് ശേഷം താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ താരം പുതിയ  ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ്.

ഉള്ളടക്കം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം മലയാളികളെ വിസ്മിയിപ്പിച്ചിരുന്നു തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമല അക്കിനേനി. ഇപ്പോഴിതാ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചാമ്ബ്യനും ടീം ഇന്ത്യയുടെ പരിശീലക മേധാവിയുമായ പുല്ലേല ഗോപിചന്ദിന്റെ ജീവചരിത്രം പറയുന്ന സിനിമയിലൂടെയാണ് അമല അക്കിനേനി അഭിനയിക്കുമെന്നാണ് പുതിയ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ചിത്രത്തില്‍ ഗോപിചന്ദിന്റെ അമ്മയായ സുബ്ബരാവമ്മയുടെ വേഷത്തിലാണ് അമല അഭിനയിക്കുക. ഗോപിചന്ദിന് ചാമ്ബ്യന്‍ താരമാക്കുന്നതില്‍ നിര്‍ണ്ണായകമാണ് സുബ്ബരാവമ്മ. സുധീര്‍ ബാബുവാണ് ഗോപിചന്ദ് ആയി അഭിനയിക്കുന്നത്. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം എത്തുക. കെയ്‌റ് ഓഫ് സൈറാ ബാനു ആണ് ഏറ്റവും ഒടുവില്‍ അമല അഭിനയിച്ച മലയാള ചിത്രം.

shortlink

Post Your Comments


Back to top button