GeneralLatest NewsMollywood

‘പൊന്ന് അണ്ണന്മാരെ, ടൈറ്റില്‍ ക്രെഡിറ്റ്‌സ് ഒന്ന് നോക്കീട്ട് പോരെ’; ഒമര്‍ ലുലു

പൊട്ടി പൊട്ടി' എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്നലെ പുറത്തുവിട്ടത്. പിന്നാലെ ഗോപിസുന്ദര്‍ ഗാനം കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ

ഒമര്‍ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ധമാക്ക. ഇതിലെ പുതിയ ഗാനം ട്രോളന്മാര്‍ ലക്ഷ്യമിട്ടതോടെ പ്രതികരണവുമായിരംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ‘പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്‌ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ റീമിക്സ് എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത്. ടൈറ്റില്‍ ക്രെഡിറ്റ്സ് ഒന്ന് നോക്കീട്ട് പോരെ ട്രോള്‍സ്’ എന്നാണ് ഒമര്‍ ലുലുവിന്‍റെ മറുപടി.

‘പൊട്ടി പൊട്ടി’ എന്ന് തുടങ്ങുന്ന പാട്ടാണ് ഇന്നലെ പുറത്തുവിട്ടത്. പിന്നാലെ ഗോപിസുന്ദര്‍ ഗാനം കോപ്പിയടിച്ചതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍ പാട്ട് റീമിക്സ് ആണെന്ന് ടൈറ്റിലില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഒമര്‍ ലുലു പറയുന്നു. അള്‍ജീരിയക്കാരന്‍ ഖലീദിന്റെ പ്രശസ്ത ഗാനം ദീദി ദീദിയുടെ റീമിക്‌സാണിത്. കോപ്പിയടിച്ചുവെന്ന് ആരോപിക്കുന്ന ഒരു ട്രോള്‍ പോസ്റ്റ് ഷെയര്‍ ചെയ്താണ് ഒമര്‍ ലുലുവിന്‍റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button