CinemaGeneralLatest NewsMollywoodNEWS

ആ കഥാപാത്രത്തിനായി അഡ്ജസ്റ്റ്‌മെന്റ് ഷൂട്ട് നടത്താമോ എന്ന് വരെ ചോദിച്ചു ; വെളിപ്പെടുത്തലുമായി –  ദിലീപ്

ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തത്

ദിലീപ് നായകനായി 2007- ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്പീഡ് ട്രാക്ക്. ജയസൂര്യയാണ് ചിത്രം സംവിധാനം ചെയ്തത് . ചിത്രത്തിൽ അത്ലറ്റായ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനായി ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ദിലീപ്.

നിരവധി തവണ ഓടിയോടി ക്ഷീണിതനായി വളരെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. അഡ്ജസ്റ്റ് മെന്റ് ഷൂട്ടിംഗ് നടത്താമോ എന്ന് വരെ സംവിധായകനോട് ചോദിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയല്‍സ്. തമിഴിലെ ആക്ഷന്‍ ഹീറോ അര്‍ജുന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എല്‍ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button