CinemaGeneralLatest NewsMollywoodNEWS

‘തിരക്ക് കാരണം ആ സിനിമ നഷ്ടമായി’ ; ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് നടി മാളവിക മേനോൻ

പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു

സിനിമ താരങ്ങൾക്ക് പലപ്പോഴും സുപ്രധാനമായ ചില അവസരങ്ങള്‍ നഷ്ടമാവാറുണ്ട്. അത്തരത്തില്‍ മുന്‍പ് നഷ്ടമായ സിനിമകളെക്കുറിച്ച് പറഞ്ഞ് എത്തിരിക്കുകയാണ് മാളവിക മേനോൻ. ഫേസ്ബുക്കിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നുവെന്നും തിരക്ക് കാരണം അത് നഷ്ടമാവുകയായിരുന്നുവെന്നാണ് താരം കുറിപ്പിലൂടെ വ്യക്തമാക്കിയത്.  റീഷൂട്ടിനിടെയാണ് ചിത്രം നഷ്ടമായത്. പൊറിഞ്ചുമറിയത്തിന്റെ ചിത്രീകരണമുള്ളതിനാല്‍ ഡേറ്റ് പ്രശ്‌നമാവുകയായിരുന്നു. പൊറിഞ്ചു മറിയം ജോസ് പോലുള്ള ഒരു ഹിറ്റ് സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മാമാങ്കം നഷ്ടമായതും അതേ സമയത്തായിരുന്നു. പ്രതീക്ഷയാണ് തന്നെ നയിക്കുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകളിലൂടെയും തനിക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇതായിരുന്നു മാളവികയുടെ കുറിപ്പ്.

എന്നാൽ അനു സിത്താര അവതരിപ്പിച്ച വേഷത്തിലേക്കാണ് മാളവികയെ പരിഗണിച്ചതെന്ന തരത്തിലുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button