Latest NewsNEWS

പൃഥ്വിരാജ് തിരിച്ചെത്തിയ സന്തോഷം പങ്കുവച്ച് മാളവിക

നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടങ്ങുന്ന ആടുജീവിതം ചിത്രത്തിന്റെ 58 അംഗ സംഘം അന്നലെ രാവിലെയാണ് ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചിയില്‍ മടങ്ങിയെത്തിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മൂന്നുമാസത്തിനടുത്താണ് ജോര്‍ദ്ദാന്‍ മരുഭൂമിയില്‍ സംഘം അകപ്പെട്ടത്. ഇപ്പോള്‍ പൃഥ്വിരാജ് അടങ്ങുന്ന ആടുജീവിതം സംഘം തിരികെ എത്തിയ സന്തോഷത്തില്‍ യുവനടി മാളവിക മേനോന്‍ പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

രാജുവേട്ടന്‍ നാട്ടില്‍ എത്തിയതിന്റെ ആഘോഷം, എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് അഭിനയിച്ച ഉറുമിയിലെ ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന വീഡിയോയാണ് മാളവിക പങ്കുവച്ചിരിക്കുന്നത്. കടുത്ത പൃഥ്വിരാജ് ഫാനാണ് താനെന്നും മാളവിക പോസ്റ്റില്‍ പറയുന്നു.

https://www.instagram.com/p/CAhFWjiAYNM/

916 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ മാളവിക മേനോന്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം താരം അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് മാളവിക.

shortlink

Related Articles

Post Your Comments


Back to top button