GeneralLatest NewsMollywoodNEWS

ജനലക്ഷങ്ങൾ കാത്തിരുന്ന ക്വിസ് ഷോ ; ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇന്ന് മുതൽ സംപ്രേഷണമാരംഭിക്കും

അവതരണത്തിലും സംപ്രേക്ഷണത്തിലും ആകർഷകങ്ങളായ ഒട്ടറെ പുതുമകളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു

67 രാജ്യങ്ങളിലായി, അത്രയും തന്നെ ഭാഷകളിലായി ടി വി പ്രേക്ഷകരുടെ ആവേശമായി മാറിയ ക്വിസ് റിയാലിറ്റി ഷോ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഇന്നു മഴവിൽ മനോരമയിൽ സംപ്രേഷണമാരംഭിക്കും. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്കാണ് പരിപാടി. നടൻ സുരേഷ് ഗോപിയുടെ അവതരണ മികവാണ് നിങ്ങൾക്കും ആകാം കോടീശ്വരന്റയെ മുഖ്യ ആകർഷണം. അവതരണത്തിലും സംപ്രേക്ഷണത്തിലും ആകർഷകങ്ങളായ ഒട്ടറെ പുതുമകളും പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നു. മലയാളത്തിൽ ഇതാദ്യമായി ഹോട്ട് സീറ്റിലിരിക്കുന്ന മത്സരാർത്ഥിക്കൊപ്പം പ്രേക്ഷകർക്കും സമാന്തരമായി പരിപാടിയുടെ ഭാഗമാകാനുള്ള അവസരം മഴവിൽ മനോരമ ഒരുക്കുന്നു എന്നതാണ് ഈ മത്സര സീസണിന്റയെ സവിശേഷത.

മത്സര പരിപാടിയുടെ സംപ്രേഷണം കാണുന്ന പ്രേക്ഷകർക്ക്, മനോരമ മാക്സ് ആപ്പിലൂടെ തത്സമയം പരിപാടിയുടെ ഭാഗമാകാനും സമ്മാനങ്ങൾ നേടാനും കഴിയും മത്സര പരിപാടിയുടെ എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് പ്രേക്ഷകരോടുള്ള ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്താനും ആകർഷക സമ്മാനങ്ങൾ നേടാനുള്ള അവസരമാണുള്ളത്. ഏറ്റവും മികവു പുലർത്തുന്ന ഒരു മത്സരാർത്ഥിക്ക് 15 ചോദ്യങ്ങളിലൂടെ കോടിപതിയാകാനുള്ള അവസരമാണ് ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഷോയുടെ അടിസ്ഥാന വാഗ്ദാനം ചെയ്യുന്നത്. ഉത്തരങ്ങൾക്കു വേണ്ടി മത്സരാർത്ഥിക്കു പരസഹായം സ്വികരിക്കാൻ കോൾ എ ഫ്രണ്ട് , ഓഡിയൻസ് പോൾ , ഫിഫ്റ്റി ഫിഫ്റ്റി എന്നി 3 ലൈഫ് ലൈനുകൾ ഉണ്ട്.

മിനി സ്‌ക്രീനിലും ഒപ്പം വെള്ളിത്തിരയിലും സുരേഷ് ഗോപിക്കിതു ഹ്യദ്യമായൊരു തിരിച്ചുവരവിന്റയെ കാലം കൂടിയാണ് ഈ ഷോ.

shortlink

Related Articles

Post Your Comments


Back to top button