CinemaGeneralLatest NewsMollywoodNEWS

അഭിനയത്തേക്കാള്‍ താല്‍പര്യം ഇതിനോട് ; തുറന്ന് പറഞ്ഞ് നടൻ സൗബിന്‍ ഷാഹിര്‍

ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല

നടനായും സംവിധായകനായും കോമഡി താരമായും സഹനടനായും വില്ലനായുമൊക്കെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമാണ് സൗബിന്‍ ഷാഹിര്‍. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും താരത്തിന് ലഭിച്ചിരുന്നു. പറവയ്ക്ക് ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് സൗബിന്‍ ഇപ്പോൾ. മമ്മൂട്ടിയെ നായകനാക്കിയാണ് സൗബിന്‍ അടുത്ത ചിത്രം ഒരുക്കുന്നതെന്ന തരത്തിൽ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ
ആ സിനിമയെ കുറിച്ചും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചു തുറന്ന് പറയുകയാണ് സൗബിന്‍ ഷാഹിര്‍.

ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് പറവ ആയിരുന്നില്ല. പണി പാളി എന്ന സിനിമയായിരുന്നു ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ചെറുകഥ എന്ന ടൈറ്റിലിലേക്ക് മാറ്റുകയായിരുന്നു. ഈ സിനിമ ആദ്യം ചെയ്താല്‍ എങ്ങനെ ഇരിക്കുമെന്ന് ഞാന്‍ തന്നെ ചിന്തിച്ചിരുന്നു. ചെറുകഥ എന്റെ സ്വപ്‌നമാണ്. മൈന്‍ഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ചിത്രമാണ്. ഇത് എടുക്കുന്നതിന് മുന്‍പ് വലിയൊരു ചിത്രം ഉണ്ടാക്കി കാണിക്കണമെന്ന് വിചാരിച്ചാണ് പറവ എടുത്തത്. ചെറുകഥ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിക്കുന്നത്. സിനിമ ചെയ്യാമെന്ന് സംസാരിച്ചിട്ടേ ഉള്ളു. അത് എന്ന് ചെയ്യും എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരിക്കല്‍ സഫലമാവുമെന്നാണ് താരം പറയുന്നത്.

അഭിനയത്തേക്കാള്‍ താല്‍പര്യമുള്ളത് സംവിധാനത്തിലാണ്. അഭിനയിക്കുന്ന ചില സിനിമ ഇഷ്ടപ്പെടും. ചില രംഗങ്ങള്‍ താരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അയ്യോ എന്ന് തോന്നി പോകും. അതുപോലെ തുടര്‍ച്ചയായി നമ്മുടെ മുഖം തന്നെ പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നത് ബോറഡി ആവാറുണ്ട് . ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല. പോവുന്ന അത്രയും പോവട്ടെ സൗബിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button