CinemaGeneralLatest NewsNEWSTollywood

തെലുങ്ക് സിനിമ താരം ഡോ രാജശേഖറിന്റയെ വാഹനം അപകടത്തില്‍പ്പെട്ടു

വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്ക് വരുംവഴിയാണ് രാജശേഖറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്

തെലുങ്ക് സിനിമ താരം ഡോ രാജശേഖറിന്റയെ കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. . രാജശേഖര്‍ സഞ്ചരിച്ച മേഴ്‌സിഡസ്‌ ബെന്‍സ് നിയന്ത്രണം വിട്ട് റോഡിലുളള ഡിവൈഡറില്‍ ചെന്ന് ഇടിക്കുകയായിരുന്നു. രാത്രി ഒന്നരയോടെ ഹൈദരാബാദില്‍ വെച്ചാണ് സംഭവം നടക്കുന്നത്. അപകടത്തില്‍ കാറിന് വലിയ രീതിയിലുളള നാശനഷ്ടങ്ങള്‍ ഉണ്ടായതായും അറിയുന്നു.

വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്ക് വരുംവഴിയാണ് രാജശേഖറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. കാറില്‍ ഡ്രൈവറും നടനും മാത്രമാണ് ഉണ്ടായിരുന്നത്. അമിത വേഗതയാണ് അപകടകാരണമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റയെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെലുങ്കില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍ താരമായ നടനാണ് ഡോ രാജശേഖര്‍.

shortlink

Post Your Comments


Back to top button