East Coast VideosGeneralLatest News

വൃശ്ചിക പുലരിയെ ഭക്തിയില്‍ ആറാടിക്കാന്‍ ‘ശ്രീകോവില്‍ നടതുറന്നു’

നവംബര്‍ 16-ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ശ്രീകോവില്‍ നടതുറന്നു എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം റിലീസ് ചെയ്യും.

വീണ്ടുമൊരു വൃശ്ചികമാസം വന്നെത്തുകയാണ്. ഭക്തിയുടെ നിറവില്‍ നില്‍ക്കുന്ന ഭക്തരേ ആനന്ദത്തില്‍ ആറാടിക്കാന്‍ കുഞ്ഞു ഗായകരുടെ അയ്യപ്പഗീതം. ശ്രീകോവില്‍ നടതുറന്നു എന്ന ഗാനം ഭക്തര്‍ക്കായി അവതരിപ്പിക്കുന്നത് ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസ് ആണ്. നവംബര്‍ 16-ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ശ്രീകോവില്‍ നടതുറന്നു എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം റിലീസ് ചെയ്യും.

അയ്യപ്പ സന്നിധിയില്‍ എന്ന ഡിവോഷ്ണല്‍ ആല്‍ബത്തിലെ ശ്രീകോവില്‍ നടതുറന്നു എന്ന ഗാനം രചിച്ചിരിക്കുന്നത് പി കുഞ്ഞിരാമന്‍ നായര്‍. പ്രമുഖ സംഗീത സംവിധായകന്‍ ജയന്‍ ഈണം നല്‍കിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് ദുര്‍ഗ വേണുഗോപാല്‍, അമലേന്ദു, അലീന എന്നിവരാണ്. ഈ ഗാനത്തിന്റെ പ്രമോ വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button