CinemaGeneralLatest NewsMollywoodNEWS

‘ജീവിച്ച് കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല’; പുണ്യയെ ചേര്‍ത്തുപിടിച്ച് ഭാവനയുടെ തുറന്നുപറച്ചിൽ

പുണ്യ പ്രദീപെന്നാണ് പേര്, അച്ഛന്‍ വികാഷ് കൃഷ്ണ. അതെന്താണ് അങ്ങനെ എന്ന് നിങ്ങളെല്ലാവരും വിചരിക്കുന്നുണ്ടാവും

മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് ഭാവന. കന്നഡ സിനിമ നിർമാതാവ് നവീനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരം. എന്നാൽ മലയാളത്തിലെ  ചാനല്‍ പരിപാടികളിലേക്കും മറ്റും താരം എത്താറുണ്ട്. അടുത്തിടെ സരിഗമപയിലേക്ക് ഭാവന എത്തിയിരുന്നു. ഇതിന്റയെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.  എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ മുഴുവന്‍ വീഡിയോയുമെത്തിയത്.

നെഞ്ചുക്കുളേ എന്ന ഗാനവുമായി എത്തിയ പുണ്യ എന്ന പാട്ടുകാരിയെ സദസ്സിലിരുന്ന ഭാവന ഓടിയെത്തി കെട്ടിപ്പിടിച്ചിരുന്നു. പുണ്യയുടെ ഒരു റൈറ്റപ്പ് കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് പരിപാടിയില്‍ വരാനും പുണ്യയെ കാണാനും തോന്നിയതെന്ന് ഭാവന പറഞ്ഞിരുന്നു. ഭാവന പറഞ്ഞപ്പോഴാണ് മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളുമൊക്കെ പുണ്യയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്.

പുണ്യ പ്രദീപെന്നാണ് പേര്, അച്ഛന്‍ വികാഷ് കൃഷ്ണ. അതെന്താണ് അങ്ങനെ എന്ന് നിങ്ങളെല്ലാവരും വിചരിക്കുന്നുണ്ടാവും. പ്രദീപ് എന്ന വ്യക്തി 2002 ല്‍ മരിച്ചു. ഹാര്‍ട്ട് അറ്റാക്കായിരുന്നു. അതിന് ശേഷം അച്ഛന്റെ വീട്ടില്‍ നിന്നും തങ്ങളെ പുറത്താക്കി. അതിന് ശേഷം താനും അമ്മയും ചേച്ചിയും അമ്മയുടെ വീട്ടിലേക്ക് പോയി. കുറച്ച് കാലം അവിടെ നി്ന്നപ്പോള്‍ അവിടേയും ബാധ്യത പോലെയായി. പുറത്താക്കുമെന്ന് അവരും പറഞ്ഞു. തങ്ങളുടെ കൈയ്യിലുള്ള സ്വര്‍ണ്ണവും പൈസയുമൊക്കെ സ്വരൂപിച്ച് കുഞ്ഞുവീടുണ്ടാക്കി. ജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകളക്കുറിച്ചുള്ള പുണ്യയുടെ തുറന്നുപറച്ചിലില്‍ എല്ലാവരും കരയുകയായിരുന്നു.

വീട്ടിനടുത്തുള്ള ഒരു ചേച്ചി പാട്ട് പഠിക്കുന്നുണ്ടായിരുന്നു. താന്‍ അത്യാവശ്യം പാടുമെന്ന് ആ ചേച്ചിക്ക് അറിയാമായിരുന്നു. ആ സാര്‍ വരുമ്പോള്‍ തന്നേയും അവിടെ ഇരുത്തും. അങ്ങനെയാണ് ആദ്യമായി താന്‍ പഠിച്ചത്. ആ ചേച്ചി വേറെ സ്ഥലത്ത് പഠിക്കാന്‍ പോയപ്പോള്‍ അത് നിന്നു. തന്നെ സംഗീതം പഠിപ്പിക്കണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. പാട്ട് കേള്‍ക്കാനുള്ള സൗകര്യമില്ലായിരുന്നു. വള വിറ്റിട്ടാണ് അമ്മ അത് വാങ്ങിച്ച് തന്നത്.

എന്താണ് പറയേണ്ടതെന്നറിയില്ല. 3 വര്‍ഷം മുന്‍പാണ് എനിക്ക് അച്ഛനെ നഷ്ടമായത്. ആ ഒരു ഫീല്‍ ശരിക്കും മനസ്സിലാവും. നമുക്കെല്ലാവര്‍ക്കും കുറേ സ്ട്രഗിള്‍സ് വരും, മുന്നോട്ട് പോവുക. അതിനെ അതിജീവിച്ചേ മതിയാവും. ജീവിച്ച് കാണിച്ചുകൊടുക്കുകയെന്നല്ലാതെ മറ്റൊരു ഓപ്ഷനില്ല. ആകെ ഒരു ജീവിതമേയുള്ളൂ. സന്തോഷത്തോടെ ജീവിക്കുക. ഇടറുന്ന ശബ്ദത്തിലായിരുന്നു ഭാവന ഇത് പറഞ്ഞത്. സുജാതയുള്‍പ്പടെയുള്ളവരുടെ കണ്ണുനിറഞ്ഞിരിക്കുകയായിരുന്നു.

ഇവിടത്തെ പുണ്യമാണ് പുണ്യ. അവള്‍ നല്ലൊരു സിംഗറായി വരും. അത് കാണാനാവും. അതിനിടയിലാണ് അച്ഛന്റെ പിന്തുണയെക്കുറിച്ച് പുണ്യ തുറന്നുപറഞ്ഞത്. അമ്മയെ രണ്ടാംവിവാഹത്തിനായി നിര്‍ബന്ധിച്ചത് താനും ചേച്ചിയുമാണ്. അച്ഛന്‍ നന്നായി പിന്തുണയ്ക്കുന്നുണ്ട് എന്നും പുണ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button