CinemaGeneralLatest NewsMollywoodNEWS

പത്മരാജന്‍റെ മുന്നില്‍ മദ്യപിച്ചെത്തി: സൂപ്പര്‍ ഹിറ്റ് സിനിമ നഷ്ടമായ വേദന പറഞ്ഞു ഗായത്രി അശോക്

പനി അപ്പോള്‍ തന്നെ വിട്ടെങ്കിലും എന്നിലെ മദ്യത്തിന്റെ ഗന്ധം മാറിയിരുന്നില്ല

മലയാളത്തില്‍ പരസ്യകലാകാരന്‍ എന്ന നിലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ഗായത്രി അശോക്‌. ഒരു കാലത്ത് മലയാള സിനിമകളുടെ ടൈറ്റിലുകളില്‍ നിറഞ്ഞു നിന്നിരുന്ന പേരായിരുന്നു പരസ്യകല ഗായത്രി അശോക്‌ എന്നത്. ഗായത്രി അശോകിനെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നത് പത്മരാജന്‍ ആണെന്ന പ്രേക്ഷകരുടെ തെറ്റിദ്ധാരണയെ മറ്റൊരു വേദനിപ്പിക്കുന്ന അനുഭവകഥ പറഞ്ഞു  കൊണ്ട് തിരുത്തുകയാണ് ഗായത്രി അശോക്‌.

‘കൂടെവിടെ’യാണ് പരസ്യകലയില്‍ തന്റെ ആദ്യ ചിത്രമെന്നും, പത്മരാജന്‍ ആണ് തന്നെ സിനിമയില്‍ പരിചയപ്പെടുത്തിയതെന്നും പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നെ ‘കൂടെവിടെ’ എന്ന സിനിമയിലേക്ക് വിളിക്കുന്നത് ജോസ് പ്രകാശ്‌ സാറിന്റെ മകന്‍ രാജനാണ്..അദ്ദേഹവും ജോസ്  പ്രകാശ് സാറിന്റെ സഹോദരന്‍ പ്രേം പ്രകാശുമൊക്കെ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയായിരുന്നു ‘കൂടെവിടെ’. രാജന്‍ എന്റെ നല്ല ഒരു സുഹൃത്താണ്. ആ സിനിമ എനിക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഞാന്‍ ചില ഡിസൈന്‍ വര്‍ക്കുകള്‍ ചെയ്തു കൊണ്ടാണ് പത്മരാജന്‍ സാറിനെ കാണാന്‍ പോയത്. ഞാന്‍ പത്മരാജന്‍ സാറിനെ കാണാന്‍ പോകുന്ന ദിവസം എനിക്ക് നല്ല പനിയുണ്ടായിരുന്നു.യാത്രിക്കിടെ പനി ഒന്ന് ശമിച്ചു കിട്ടാന്‍ രാജന്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ഒരു ലാര്‍ജ് റം അകത്താക്കി. പനി അപ്പോള്‍ തന്നെ വിട്ടെങ്കിലും എന്നിലെ മദ്യത്തിന്റെ ഗന്ധം മാറിയിരുന്നില്ല. അവിടെ ചെന്ന് പത്മരാജന്‍ സാറുമായി കൂടികാഴ്ച നടത്തിയപ്പോള്‍ അദ്ദേഹത്തിന് കാര്യം പിടികിട്ടി, എന്നെ ഒറ്റ നോട്ടത്തില്‍ അദ്ദേഹത്തിന് പിടിച്ചില്ല. ‘കൂടെവിടെ’ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ ചെയ്തു കൊണ്ട് വന്ന ഡിസൈന്‍ വര്‍ക്കുകള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടാതെ വന്നപ്പോള്‍ ഞാന്‍ എന്തോ തര്‍ക്കുത്തരം പോലെ സംസാരിച്ചത് എനിക്ക് തന്നെ വിനയായി. അങ്ങനെ ‘കൂടെവിടെ’ എന്ന സിനിമ എനിക്ക് നഷ്ടമായി. പക്ഷെ ആ സിനിമയയ്ക്ക് വേണ്ടി ചെയ്ത വര്‍ക്കുകള്‍ എനിക്ക് പിന്നീടു വലിയ രീതിയില്‍ ഗുണം ചെയ്തു’.

കടപ്പാട് : സഫാരി ടിവി ‘ചരിത്രം എന്നിലൂടെ’

shortlink

Related Articles

Post Your Comments


Back to top button