CinemaGeneralLatest NewsMollywoodNEWS

ഒരുദിവസം ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചിട്ട്‌ ഇറങ്ങുമ്പോള്‍ ഒരു കോള്‍

'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിന്റെ ഓഡിഷന്‍ കഴിഞ്ഞു ആറു മാസത്തോളം മെസേജ് നിരന്തരം അയക്കുമായിരുന്നു ഷോട്ട് ലിസ്റ്റില്‍ ഉണ്ടെന്നു അവിടുന്ന് വിവരം ലഭിക്കും

വിനീത് ശ്രീനിവാസന്റെ പെയര്‍ ആയി സിനിമയില്‍ തുടക്കം കുറിച്ച അഞ്ജു കുര്യന്‍ ‘ഞാന്‍ പ്രകാശന്‍’ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ്. നായികയായി സിനിമയില്‍ ലഭിച്ച ആദ്യ അവസരത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് അഞ്ജു

‘ ‘ഞാന്‍ പ്രകാശന്‍’ എന്ന ചിത്രത്തിന്റെ ഓഡിഷന്‍ കഴിഞ്ഞു ആറു മാസത്തോളം മെസേജ് നിരന്തരം അയക്കുമായിരുന്നു  ഷോട്ട് ലിസ്റ്റില്‍ ഉണ്ടെന്നു അവിടുന്ന് വിവരം ലഭിക്കും. അങ്ങനെയാണ് ക്ഷമയുടെ രഹസ്യം ഞാന്‍ മനസിലാക്കിയത്. ഒരുദിവസം ഞാന്‍ പള്ളിയില്‍ പോയി പ്രാര്‍ഥിച്ചിട്ട്‌ പുറത്തിറങ്ങുമ്പോള്‍ ഒരു കോള്‍. പരിചയമുള്ള നമ്പര്‍ അല്ല. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ നിന്നാണ്.രണ്ടുദിവസം കഴിഞ്ഞു കൊച്ചിയില്‍ വരണം എന്ന് പറഞ്ഞു. അന്നുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. കുറച്ചു കഴിഞ്ഞപ്പോള്‍ സംശയമായി ഇത് ശരിയാണോ എന്ന്. ഇനി അവിടെ പോയിട്ട് ചാന്‍സ് കിട്ടാതിരിക്കുമോ എന്നൊക്കെ അവര്‍ ടിക്കറ്റ് അയച്ചു തന്നു അങ്ങനെ കൊച്ചിയില്‍ പോയി. സത്യന്‍ സാറൊക്കെ ഉണ്ടായിരുന്നു. സമീറ സനീഷ് ആയിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. കോസ്റ്റ്യൂം ഒക്കെ ഇട്ടു നോക്കി നാളെ വന്നു ഷൂട്ടിംഗ് കണ്ടു നോക്കൂ എന്ന് പറഞ്ഞു. ഞാന്‍ ;പിറ്റേന്ന് ചെന്ന് ഷൂട്ടിംഗ് കണ്ടു പിന്നെ അതില്‍ അഭിനയിച്ചു. അങ്ങനെയാണ് ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഇടയായത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആദ്യ നായിക അനുഭവത്തെക്കുറിച്ച് അഞ്ജു പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button