GeneralLatest NewsMollywood

ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് വി എ ശ്രീകുമാർ

ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാകും ഇതെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച ശ്രീകുമാര്‍ ചിത്രത്തിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചു

തന്നെ അപായപ്പെടുത്താന്‍ സംവിധായകന്‍ വി എ ശ്രീകുമാർ ശ്രമിക്കുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. വിവാദങ്ങള്‍ ചുറ്റും നിറയുമ്പോഴും തന്റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് അദ്ദേഹം. പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ച് സൂചന നല്‍കി വി എ ശ്രീകുമാറിന്റെ പോസ്റ്റ്‌.

ഏഷ്യയിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമയാകും ഇതെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ച ശ്രീകുമാര്‍ ചിത്രത്തിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചു. ഇന്ത്യന്‍ ചരിത്രത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അദ്ദേഹം അറിയിച്ചു. എര്‍ത്ത് ആന്‍ഡ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍മാര്‍, ഇല്യുസ്ട്രേറ്റര്‍മാര്‍, പുരാണങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവര്‍, പുരാവസ്തുശാസ്ത്രജ്ഞര്‍, ഇന്ത്യന്‍ ചരിത്രകാരന്‍മാന്‍, വിഎഫ്എക്സ് ആര്‍ട്ടിസ്റ്റുകള്‍, ആര്‍ക്കിടെക്ടുകള്‍ എന്നിവരെയാണ് ചിത്രത്തിലേക്ക് ആവശ്യമുള്ളത്. ഇതിഹാസ സിനിമയാകും വരാനിരിക്കുന്നതെന്നും വി എ ശ്രീകുമാര്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button