CinemaGeneralLatest NewsMollywoodNEWS

വിനീതിന്റെ കുത്തിന് പിടിച്ച് അജുവര്‍ഗീസ് ; ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്ന് ആരാധകര്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

വിനീത് ശ്രീനിവാൻ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ്  അജു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തിൽ  അജു അവതരിപ്പിച്ചത്. പിന്നീട് വിനീത് സംവിധാനം ചെയ്ത ചിത്രങ്ങളിലും അജു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ അജു വര്‍ഗീസ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം തന്നെ തരംഗമാകറുണ്ട്. സിനിമാ താരങ്ങൾക്കിടയിലെ ട്രോളൻ എന്നാണ് സോഷ്യൽ മീഡിയയിൽ അജു വര്‍ഗീസിനെ അറിയപ്പെടുന്നത്.

ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ കുത്തിന് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് വേഷത്തിലാണ് അജു. ‘നിനക്കറിയണം അജു വര്‍ഗീസ് ആരാണെന്ന് അല്ലേടാ’, എന്നായിരുന്നു അജുവിന്റെ ക്യാപ്ഷന്‍. ‘ഇത് കുറച്ച് കൂടിപ്പോയെന്നും ആശാന്റെ നെഞ്ചില്‍ത്തന്നെ ഇത് വേണോയെന്നു’മായിരുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. ഇതിങ്ങനെ വിട്ടാല്‍ ശരിയാവില്ലെന്നും പ്രതികരിക്കണമെന്നുള്ള കമന്റുകളുമുണ്ട്.

 

 

View this post on Instagram

 

നിനക്കറിയണം അല്ലേടാ ആരാ അജു വര്ഗീസ് എന്ന് അല്ലെ ?

A post shared by Aju Varghese (@ajuvarghese) on

നിങ്ങള്‍ മലര്‍വാടി ചെയ്തപ്പോള്‍ വേറെ താരത്തെയാണ് വെച്ചിരുന്നതെങ്കില്‍ ഇത് വല്ലതും കേള്‍ക്കേണ്ടി വരുമോയെന്നുള്ള ചോദ്യവും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ചിരിക്കുന്ന സ്മൈലിയായിരുന്നു വിനീത് ശ്രീനിവാസന്റെ പ്രതികരണം. അന്ന് അവസരം നല്‍കിയതില്‍ ഖേദം തോന്നിത്തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button