CinemaGeneralLatest NewsMollywoodNEWS

അറിയപ്പെടുന്ന തിരക്കഥാകൃത്തിന്‍റെ മകളാണെന്ന് കരുതി കാസ്റ്റിംഗ് കൗച്ച് ഉണ്ടാകാതിരിക്കില്ല : അന്ന ബെന്‍

കാസ്റ്റിംഗ് കൗച്ച് ആര്‍ക്ക് നേരെയും ഉണ്ടായേക്കാം.സിനിമയില്‍ പ്രശസ്തനായ ഒരാളുടെ മകള്‍ എന്ന നിലയില്‍ എനിക്ക് നേരെ അതൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ല

സിനിമയില്‍ അറിയപ്പെടുന്ന ഒരാളുടെ മകള്‍ ആണെന്ന് കരുതി തന്റെ നേര്‍ക്ക്‌ ഒരിക്കലും കാസ്റ്റിംഗ് കൗച്ച് ഉണ്ടാകാതിരിക്കില്ലെന്നു ഉറപ്പ് പറയാനാകില്ലെന്ന് യുവ നടി അന്ന ബെന്‍. അതിലൊന്നും വലിയ കാര്യമില്ല, നമ്മള്‍ എപ്പോഴും കരുതിയിരിക്കുക എന്നതാണ് പ്രധാനം. ഒരു സ്വകാര്യ എഎഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അന്നയുടെ തുറന്നു പറച്ചില്‍.

കാസ്റ്റിംഗ് കൗച്ച് ആര്‍ക്ക് നേരെയും ഉണ്ടായേക്കാം.സിനിമയില്‍ പ്രശസ്തനായ ഒരാളുടെ മകള്‍ എന്ന നിലയില്‍ എനിക്ക് നേരെ അതൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു പറയാന്‍ കഴിയില്ല ഇപ്പോഴത്തെ കാലം അതാണ്. നമ്മള്‍ മുന്‍ കരുതല്‍ എടുക്കുക എന്നതാണ് പ്രധാനം അന്ന ബെന്‍ പറയുന്നു.

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അന്ന ബെന്‍ മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. ഇപ്പോള്‍ ‘ഹെലന്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുന്ന അന്ന ബെന്‍ മലയാളത്തിലെ യുവ താരനിരയിലെ ശ്രദ്ധേയ സാന്നിധ്യമാകുകയാണ്. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ‘ഹെലന്‍’ എന്ന ചിത്രത്തിലാണ് ഏവരെയും ഞെട്ടിക്കുന്ന പ്രകടനവുമായി അന്ന ബെന്‍ കയ്യടി നേടുന്നത്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലെ ‘ബേബി മോള്‍’ എന്ന അന്നയുടെ കഥാപാത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button