CinemaGeneralLatest NewsMollywoodNEWS

ബാബു ആന്റണിയെ ഫീല്‍ഡൗട്ട് ആക്കും ; കമ്മന്റ്റുമായി എത്തിയ യുവാവിന് കിടിലന്‍ മറുപടി നൽകി ഒമര്‍ലുലു

പോസ്റ്റിനു ചുവടെ നിരവധിയാളുകള്‍ കമന്റുകള്‍ ചെയ്തു അതിനിടെ ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ട് ആക്കും എന്നുപറഞ്ഞ് കമന്റ് ചെയ്ത അനൂപ് എന്നയാള്‍ക്കാണ് ഒമര്‍ മറുപടി നല്‍കിയത്.

ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ടാക്കുമെന്ന് പറഞ്ഞ യുവാവിന് സംവിധായകന്‍ ഒമര്‍ലുലു നല്‍കിയ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. നടന്‍ ബാബു ആന്റണിയും ഒമര്‍ ലുലുവും ഒന്നിക്കുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ മുന്നൊരുക്കങ്ങള്‍ അറിയിച്ചുകൊണ്ട് ഒമര്‍ ലുലു തന്റെ പ്രൊഫൈലില്‍ പോസ്റ്റ് ചെയ്തതായിരുന്നു തുടക്കം. പോസ്റ്റിനു ചുവടെ നിരവധിയാളുകള്‍ കമന്റുകള്‍ ചെയ്തു അതിനിടെ ബാബു ആന്റണിയെ ഫീല്‍ഡ് ഔട്ട് ആക്കും എന്നുപറഞ്ഞ് കമന്റ് ചെയ്ത അനൂപ് എന്നയാള്‍ക്കാണ് ഒമര്‍ മറുപടി നല്‍കിയത്.

‘അതിനു ഞാന്‍ ഫീല്‍ഡില്‍ ഉള്ള ആരെ വച്ചാണു സിനിമ ചെയ്തിരിക്കുന്നത് എന്നുപറഞ്ഞുകൊണ്ട്, സിജു വില്‍സണ്‍, ബാലു വര്‍ഗ്ഗീസ്, റോഷന്‍, ഇപ്പോള്‍ അരുണ്‍ എന്നിവരാണ് തന്റെ സിനിമകളിലെ നായകന്മാര്‍, ഇതില്‍ ആരാണ് ഫീല്‍ഡ് ഔട്ട് ആയിട്ടുള്ളത്, വലിയ താരങ്ങളെ വച്ചു ചെയ്യുന്ന സിനിമകള്‍ പലതും ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍, മേല്‍പ്പറഞ്ഞ ചെറിയ നടന്മാരുമൊത്തുള്ള സിനിമകള്‍ ഒന്നും തന്നെ നിര്‍മ്മാതാവിനു നഷ്ടം വരുത്തിയിട്ടില്ല’ എന്നും ഒമര്‍ ലുലു മറുപടി നല്‍കി.

ഒമര്‍ ലുലുവിന്റെ കമന്റിന്റെ പൂര്‍ണ്ണരൂപം:

Anoop U അതിന് ഞാന്‍ feildല്‍ ഉള്ള ഏത് നായകനെ വെച്ചിട്ടാ മോനൂസേ പടം ചെയ്തട്ടുള്ളത്.
1) Siju Wilson
2)Balu Varghese
3)Roshan
4)Arun
വല്ല്യ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ട് പോലും ഒരുപാട് സിനിമ ആരും അറിയാതെ പോകുന്നു .എന്റെ റിലീസ് ആയ മൂന്ന് ചിത്രവും നിര്‍മ്മാതാവിന് നഷ്ടവും വരുത്തിയിട്ടില്ലാ ട്രോളുന്നവര്‍ ഒരു താരമില്ലാത്ത ചിത്രം ചെയ്തു നോക്കു അപ്പോള്‍ അറിയാം ബുദ്ധിമുട്ട്..

shortlink

Related Articles

Post Your Comments


Back to top button