CinemaGeneralLatest NewsMollywoodNEWS

പിറന്നാൾ ദിനത്തിൽ ഭാര്യയുടെ സര്‍പ്രൈസിനെ പുറമെ മറ്റൊരു സ്വപ്നസാഫല്യം കൂടി; ചിത്രം പങ്കുവെച്ച് സിജു വില്‍സണ്‍

ഒരുപാട് സന്തോഷമുള്ള കാര്യമാണ്. നമ്മളെ സ്വപ്‌നം ജനിച്ച ദിവസം തന്നെ സഫലീകരിക്കപ്പെടുന്നതില്‍ വളരെ സന്തോഷം

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ നടനാണ് സിജു വില്‍സൺ. താരത്തിന്റയെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സുഹൃത്തുക്കളുമൊക്കെ താരത്തിന് പിറന്നാളാശംസകൾ നേര്‍ന്ന് എത്തിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പിറന്നാള്‍ ദിനത്തിന് പ്രത്യേകതകളേറെയായിരുന്നു. സിജു നായകനായെത്തിയ വാര്‍ത്തകള്‍ ഇതുവരെ എന്ന ചിത്രം കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളിലേക്ക് എത്തിയത്. ജനിച്ച ദിവസം തന്നെ നായകനായി അഭിനയിച്ച സിനിമയുെ റിലീസ് ചെയ്തതിന്റെ സന്തോഷത്തിലാണ് താരം.

ഒരുപാട് സന്തോഷമുള്ള കാര്യമാണ്. നമ്മുടെ സ്വപ്‌നം ജനിച്ച ദിവസം തന്നെ സഫലീകരിക്കപ്പെടുന്നതില്‍ വളരെ സന്തോഷം. പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററില്‍ വെച്ച് കാണാനായതിന്റെ സന്തോഷമുണ്ട്. സിനിമയില്‍ നിന്നുള്ള സന്തോഷം മാത്രമല്ല ജീവിതത്തില്‍ ലഭിച്ച വലിയ സര്‍പ്രൈസിനെക്കുറിച്ചുള്ള സന്തോഷം പങ്കുവെച്ചും സിജു എത്തിയിരുന്നു.

 

 

View this post on Instagram

 

And thats the Morning Surprise cake from My Sweetheart @shruthivijayan.s ??? 2nd pic is her karaviruthu in Our Car steering ??? Love You So Much Honey ♥️

A post shared by Siju Wilson (@siju_wilson) on

പിറന്നാള്‍ ദിനത്തില്‍ രാവിലെ തന്നെ ഭാര്യ സര്‍പ്രൈസുമായി എത്തിയിരുന്നു. ശ്രുതി വിജയനെ ടാഗ് ചെയ്തായിരുന്നു സിജുവിന്റെ കുറിപ്പ്. കേക്ക് മുറിക്കുന്നതിനിടയിലെ ചിത്രത്തിനൊപ്പമായി ഭാര്യയുടെ കരവിരുത് വ്യക്തമാവുന്ന മറ്റൊരു ചിത്രവും താരം പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button