CinemaGeneralLatest NewsMollywoodNEWS

എന്‍റെ ജോഡിയായി ഈ നടി വേണമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, പക്ഷെ അങ്ങനെ പറഞ്ഞ ഒരു സിനിമയുണ്ട്: ഇന്നസെന്റ്

ഇവര്‍ ഒന്നിച്ച സിനിമകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ്‌ സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍

മലയാളത്തില്‍ നല്ല കോമ്പിനേഷനുകള്‍ നിരവധിയുണ്ട്. നായക താരങ്ങള്‍ക്ക് മാത്രമല്ല സഹനടന്മാര്‍ക്കും ഹാസ്യ താരങ്ങള്‍ക്കുമൊക്കെ നല്ല കോമ്പിനേഷന്‍ മലയാള സിനിമയിലുണ്ട്.ജഗതി ശ്രീകുമാര്‍ കല്‍പ്പന, ഇന്നസെന്റ് കെപിഎസി ലളിത അങ്ങനെ നീളുന്നു ആ നിര. ഒരു നടന്റെയോ നടിയുടെയോ ടോട്ടാലിറ്റിയില്‍ പോലും ചാരുത ലഭിക്കാന്‍ കാരണം ഇത്തരം കോമ്പിനേഷന്‍ കെമസ്ട്രികളാണ്.

മലയാളീ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കോമ്പിനേഷനാണ് ഇന്നസെന്റ് കെപിഎസി ലളിത ടീം. മലയാളത്തില്‍ ഉണ്ടായിട്ടുള്ള നിരവധി ഹിറ്റ് സിനിമകളില്‍ ഇവരുടെ അഭിനയ രസതന്ത്രം പ്രേക്ഷകര്‍ക്ക് അനുഭവഭേദ്യമായിട്ടുണ്ട്. ഇവര്‍ ഒന്നിച്ച സിനിമകളില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ്‌ സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. മലയാള സിനിമയുടെ ചരിത്രത്തില്‍  ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച ഗോഡ്ഫാദര്‍ ഇന്നസെന്റ് കെപിഎസി ലളിത കോമ്പിനേഷന്‍ കൊണ്ടും ഹൃദ്യമായ സിനിമയായിരുന്നു.

താന്‍ ഇന്ന് വരെ ഒരു സിനിമയില്‍ അഭിനയിച്ചപ്പഴും തന്റെ പെയര്‍ ആയി ഈ നടിയെ അഭിനയിപ്പിച്ചാല്‍ നന്നായിരിക്കുമെന്നു അതിന്റെ സംവിധായകനോട് പറഞ്ഞിട്ടില്ലെന്നും പക്ഷെ ഗോഡ് ഫാദറിന്റെ കാര്യത്തില്‍ കെപിഎസി ലളിത തന്റെ ജോഡിയായി വന്നാല്‍ അത് നന്നായിരിക്കുമെന്ന് താന്‍ അണിയറപ്രവര്‍ത്തകരോട് തുറന്നു പറഞ്ഞതായി ഇന്നസെന്‍റ് പറയുന്നു. ‘ഗോഡ്ഫാദര്‍’ എന്ന ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിയെട്ട് വര്‍ഷം തികയുമ്പോള്‍ അതിന്റെ ഓര്‍മ്മകളുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയായിരുന്നു ഇന്നസെന്റ്.

shortlink

Related Articles

Post Your Comments


Back to top button