CinemaGeneralLatest NewsNEWS

പണ്ട് തിലകനോട് ‘AMMA’ മരണശേഷം ചെയ്തത് തന്നെയാണ് ‘WCC’ ഇന്നസെന്റിനോടും കാണിച്ചത്: വൈറൽ കുറിപ്പ്

കഴിഞ്ഞ ദിവസം നടന്‍ ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ തിരക്കഥാകൃത്ത് ദീദി ദാമോദരന്റെ വാക്കുകള്‍ വൈറലായിരുന്നു. അതിജീവിത ആക്രമിക്കപ്പെട്ടപ്പോള്‍ ഇന്നസെന്റ് നിശബ്ദത പാലിച്ചെന്നും ആ ഇന്നസെന്റിന് മാപ്പ് ഇല്ലെന്നുമായിരുന്നു ദീദി പറഞ്ഞത്. ഇത് ഏറെ വൈറലായിരുന്നു. ഇന്നസെന്റിന്റെ വിയോഗത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും നിരവധി പേർ അനുശോചനം അറിയിച്ച് രംഗത്ത് വന്നിരുന്നു.

എന്നാൽ, മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ WCC യെ പ്രതിനിധീകരിച്ചോ, സംഘടനയിൽ നിന്നോ അധികമാരും അനുശോചനം രേഖപ്പെടുത്തിയതായി കണ്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജംഷീ ജംസ് സിനിമാ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

യുവാവിന്റെ കുറിപ്പ് ഇങ്ങനെ:

നിലവില്‍ hipocracy യുടെ കാര്യത്തില്‍ AMMA യെ കടത്തി വെട്ടും WCC.മലയാള സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളായ ഇന്നസെന്റിന്റെ മരണം കേരളം ഒന്നായി അപലപിച്ച സമയവും തീര്‍ത്തും vengence കാട്ടുന്ന പോലെയാണ് ഇന്നലെ WCC main members ന്റെ പെരുമാറ്റം. Controversy ആകാതിരിക്കാന്‍ ഒരേ ടൈമില്‍ pre plan ചെയ്ത തക്കവണ്ണം ഒരു story/പോസ്റ്റ് ഇട്ട് കുറച്ച് പേര്‍ തടി തപ്പി. ബാക്കി ഉള്ളവര്‍ including അഞ്ജലി മേനോന്‍ ഒരു condolence പോലും കൊടുക്കുന്നതായി കണ്ടില്ല.

അവര്‍ക്ക് Innocent നോടുള്ള എതിര്‍പ്പ് ദിലീപ് പ്രശ്‌നം നടക്കുമ്പോള്‍ അദ്ദേഹം ആയിരുന്നു AMMA president. ഈ ഒരു റീസണ്‍ വെച്ച് ഇന്നലെ WCC main ആളുകളില്‍ ഒരാളായ ദീദി ദാമോദരന്‍ എഴുതിയ കുറിപ്പില്‍ പോലും ഇന്നസെന്റിന് മരണം കഴിഞ്ഞാലും മാപ്പില്ല അങ്ങനുള്ള meaning ല്‍ ഒക്കെ ഒരു writeup എഴുതി ?? പറയുന്നത് ആരാണെന്ന് നോക്കണം പീഡന കേസ് വരുമ്പോള്‍ വരെ സ്വന്തം ലോബിയില്‍ ഉള്ളവരെ മാക്‌സിമം protect ചെയ്യുന്ന hypocrites ?? പണ്ട് തിലകനോട് amma മരണ ശേഷം ചെയ്ത അതെ പോലുള്ള disrespectful നിലപാട് തന്നെയാണ് WCC എന്ന elite ഗ്രൂപ്പ് ഇന്നലെ സ്വീകരിച്ചതും.

shortlink

Related Articles

Post Your Comments


Back to top button