GeneralLatest NewsMollywoodNEWSWOODs

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ദിവസം ഞാന്‍ കാണുന്നില്ല’; ഇന്നസെന്റിന്റെ മകന്റെ കുറിപ്പ്

പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍, സുനീ എന്ന വിളിയും സ്‌നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്

മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പും ചിത്രവും ശ്രദ്ധനേടുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഐഎം സ്ഥാനാര്‍ഥിയായ വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവെച്ചത്.

ഈ ഫോട്ടോ പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സോണറ്റ് കുറിച്ചത്.

read also: അഞ്ച് സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ച് കോടി രൂപ! ഭീമന്‍ തുക പ്രതിഫലം വാങ്ങി നടന്‍ മഹേഷ് ബാബു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് അപ്പച്ചന്റെ ജന്മദിനം

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം ഞാന്‍ കാണുന്നില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്‌നേഹിയോടൊപ്പം.

‘പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍, സുനീ എന്ന വിളിയും സ്‌നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്’- എന്ന് വിഎസ് സുനില്‍കുമാര്‍ കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button