BollywoodGeneralLatest NewsNEWSWOODs

കാറപകടത്തിൽ മരിച്ചവരിൽ രണ്ടു നടിമാർ!! നടി അഞ്ജലും സിമ്രാനും മരിച്ചെന്ന് വിവരം?

ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

വാഹനാപകടത്തില്‍ രണ്ടു നടിമാരും ഒരു പിന്നണി ഗായകനുമടക്കം 9 പേർ മരിച്ചെന്ന വാർത്തയില്‍ ദുരൂഹത. ബീഹാറിലെ കൈമൂർ ജില്ലയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടമെന്നാണ് വാർത്തകള്‍. ചലച്ചിത്ര പ്രവർത്തകർ സഞ്ചരിച്ചിരുന്ന എസ്.യു.വിയാണ് അപകടത്തില്‍പ്പെട്ടതെന്നും ബൈക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നുമാണ് വിവരം.

read also: അഞ്ച് സെക്കന്‍ഡ് ശബ്ദം നല്‍കാന്‍ അഞ്ച് കോടി രൂപ! ഭീമന്‍ തുക പ്രതിഫലം വാങ്ങി നടന്‍ മഹേഷ് ബാബു

ആദ്യം ബൈക്കിനെ ഇടിച്ച കാർ നിരങ്ങി റോഡിന്റെ ഒരു വശത്തേക്ക് പോയപ്പോള്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. നടിമാരായ അഞ്ജല്‍ തിവാരി, സിമ്രാൻ ശ്രീവാസ്തവ, ഗായകൻ ഛോട്ടു പാണ്ഡെ എന്നിവരാണ് മരിച്ചതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.

പഞ്ചായത്ത് എന്ന വെബ് സീരിസിന്റെ സീസണ്‍ രണ്ടില്‍ രവീണ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജല്‍.

shortlink

Related Articles

Post Your Comments


Back to top button