GeneralHollywoodLatest NewsNEWSWOODs

റസ്റ്റോറന്റില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചു: നടി ഗുരുതരാവസ്ഥയിൽ

ക്യാരി കുഞ്ഞിന് ജന്മം നല്‍കിയിട്ട് മാസങ്ങള്‍ കഴിയുന്നതേയുള്ളൂ.

ബ്ലാക്ക് പാന്തര്‍ സീരീസ് താരം ക്യാരി ബെര്‍നന്‍സിന് കാറപകടത്തില്‍ പരിക്ക്. മാൻഹട്ടനിലെ ഒരു റസ്റ്റോറന്റില്‍ പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന കാര്‍ ഇടിച്ചാണ് താരത്തിന് അപകടം സംഭവിച്ചത്. തലയ്‌ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ക്യാരി ബെര്‍നന്‍സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

read also: ശരീരത്തില്‍ പിടിച്ചു: യുവാവിനെ ഓടിച്ചിട്ട് തല്ലി, കാലു പിടിപ്പിച്ച്‌ അവതാരക

ക്യാരി കുഞ്ഞിന് ജന്മം നല്‍കിയിട്ട് മാസങ്ങള്‍ കഴിയുന്നതേയുള്ളൂ. എന്നാല്‍, അപകടം നടന്ന ദിവസം ക്യാരിയ്ക്കൊപ്പം കുഞ്ഞില്ലായിരുന്നു.

നടിക്ക് പുറമെ റസ്റ്റോറന്റില്‍ ഉണ്ടായിരുന്ന ഒൻപതോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button