CinemaGeneralLatest NewsMollywoodNEWS

‘നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത്’; ഷെയ്ന്‍ നിഗത്തിനെ പിന്തുണയുമായി അഞ്ജലി അമീര്‍

ഈ ആധുനിക യുഗത്തിൽ വയസ്സൻ മാരെ ചെറുപ്പക്കാരാക്കുകയും ചെറുപ്പക്കാരെ നേരെ തിരിച്ചും. ആണിനെ പെണ്ണും പെണ്ണിനെ ആണുമാക്കുന്ന മേക്കപ്പുകളും വിഗ്ഗുകളും പ്രഗത്ഭരായ ചമയക്കാരുമാണ് ഉള്ളത്.

സഹനടനിനില്‍ നിന്നും നായകനായി മാറിയ താരമാണ് ഷെയിൻ നിഗം. എന്നാൽ കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി വെയില്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് താരം. നേരത്തെ നിർമാതാവ് ജോബി ജോര്‍ജില്‍ നിന്നും മുടി മുറിച്ചതിനെ ഭീഷണി നേരിട്ടതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമൊക്കെ രമ്യമായി പരിഹരിച്ചിരുന്നു.

ഇപ്പോഴിതാ താടിയും മുടിയും വെട്ടിയുള്ള പുത്തന്‍ ലുക്കായിരുന്നു താരപുത്രന്‍ കഴിഞ്ഞ ദിവസം എത്തിയത്. വിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നതിനിടയിലായിരുന്നു ഈ നീക്കം. ഇതോടെ താരത്തിന്റെ സിനിമകളില്‍ നിന്നെല്ലാം പിന്‍വാങ്ങാനുള്ള തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. എന്നാൽ ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ഷെയ്‌ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മോഡലും അഭിനേത്രിയുമായ അഞ്ജലി അമീർ.

ഈ ആധുനിക യുഗത്തിൽ വയസ്സൻ മാരെ ചെറുപ്പക്കാരാക്കുകയും ചെറുപ്പക്കാരെ നേരെ തിരിച്ചും. ആണിനെ പെണ്ണും പെണ്ണിനെ ആണുമാക്കുന്ന മേക്കപ്പുകളും വിഗ്ഗുകളും പ്രഗത്ഭരായ ചമയക്കാരുമുള്ള സിനിമാ മേഖലയിൽ ഉള്ളപ്പോൾ എന്തിനു വേണ്ടിയാണ് ഒരു നടനെ മുടി ട്രിം ചെയ്തു താടി വെട്ടി എന്നുള്ള നിസാര കാരണങ്ങൾ പറഞ്ഞ് വ്യക്തിഹത്യ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല. നിസ്സാര കാരണങ്ങൾ കൊണ്ട് ഒരു നല്ല നടന്റെ കരിയർ തകർക്കരുത് .താന്‍ ഷെയ്ന്‍ നിഗമിനെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു അഞ്ജലി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button