GeneralLatest NewsMollywoodNEWSWOODs

നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം : നടൻ ഷെയ്ൻ നിഗം

ചരിത്രം ആവർത്തിക്കുമോ? അതെന്നെ ഉല്‍ക്കണ്ഠാകുലനാക്കുന്നു

അയോധ്യയിലെ രാമാ പ്രതിഷ്ഠാ ദിനത്തിൽ ബി.ആർ അംബേദ്കറുടെ പ്രസംഗത്തിന്റെ പത്ര വാർത്ത പങ്കുവച്ച്‌ നടൻ ഷെയ്ൻ നിഗം. കരട് ഭരണഘടനയുടെ മൂന്നാം വായനയ്ക്കു ശേഷം നടന്ന ചർച്ചകള്‍ ക്രോഡീകരിച്ച്‌ അംബേദ്കർ നടത്തിയ പ്രസംഗത്തിന്റെ റിപ്പോർട്ടാണ് ലവ് അടയാളത്തിനൊപ്പം നടൻ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

read also: രാമക്ഷേത്ര ചടങ്ങിലെത്താത്ത മോഹൻലാലിന് നേരെ സൈബര്‍ ആക്രമണം: വാലിബൻ ബഹിഷ്കരിക്കുന്നതായി ഒരു വിഭാഗം

നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം എന്ന തലക്കെട്ടിലാണ് പത്രവാർത്ത. ‘ചരിത്രം ആവർത്തിക്കുമോ? അതെന്നെ ഉല്‍ക്കണ്ഠാകുലനാക്കുന്നു. നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം. ജാതിയുടെയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍ വിവിധ രാഷ്ട്രീയ പാർട്ടികള്‍ രൂപീകരിച്ചിരിക്കുന്നു. അവർ രാഷ്ട്രീയ വിശ്വാസങ്ങളില്‍ ഏറ്റുമുട്ടാൻ പോവുന്നു. അവരുടെ വിശ്വാസത്തിനു മുകളില്‍ രാഷ്ട്രത്തെ സ്ഥാപിക്കുമോ അതോ രാഷ്ട്രത്തിനു മുകളില്‍ അവരുടെ വിശ്വാത്തെ സ്ഥാപിക്കുമോ? എന്നാല്‍ ഒരു കാര്യം ഞാൻ വ്യക്തമായി പറയാം. നമ്മുടെ രാഷ്ട്രീയപാർട്ടികള്‍ രാജ്യത്തിന് മുകളില്‍ വിശ്വാസത്തെ സ്ഥാപിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് നമ്മള്‍ എപ്പോഴും ഓർക്കണം. അവസാന രക്തത്തുള്ളിയും നല്‍കി സ്വാതന്ത്ര്യത്തെ നാം കാത്തൂസൂക്ഷിക്കണം’- എന്നാണ് അംബേദ്കറുടെ പ്രസംഗം.

shortlink

Related Articles

Post Your Comments


Back to top button