CinemaGalleryGeneralKollywoodLatest NewsNEWSSongs

രജനീകാന്തിന് വേണ്ടി അനിരുദ്ധിന്റെ പാട്ട്, ‘സുമ്മാ കിഴി..’ എന്ന ഗാനം നാളെ

മുൻപത്തെ സിനിമയായ പേട്ടയിലെ, 'മരണമാസ്' എന്ന ഗാനത്തിൽ രജനി, അനിരുദ്ധ്, എസ് പി ബി കോംബോ വൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഗാനത്തിലും വലിയ പ്രതീക്ഷകളിലാണ് ആരാധകർ.

സൂപ്പർ സ്റ്റാർ രജനികാന്തിനായി ഹിറ്റ്‌മേക്കർ അനിരുദ്ധ് ഒരുക്കുന്ന ‘സുമ്മാ കിഴി’ എന്ന ഗാനവും കാത്ത് ഡപ്പാംകുത്ത് പാട്ടുകളുടെ ആരാധകർ. രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ദർബാറിലെ ആദ്യ ഗാനമാണ് ‘സുമ്മാ കിഴി’. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഗാനത്തെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത. ചുമ്മാ കിഴി എന്ന ഡപ്പാം കുത്ത് ഗാനം 27ന് പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് ദര്‍ബാറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനം പുറത്തുവിടുന്നതിനെ കുറിച്ച് അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.

മുൻപത്തെ സിനിമയായ പേട്ടയിലെ, ‘മരണമാസ്’ എന്ന ഗാനത്തിൽ രജനി, അനിരുദ്ധ്, എസ് പി ബി കോംബോ വൻ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പുതിയ ഗാനത്തിലും വലിയ പ്രതീക്ഷകളിലാണ് ആരാധകർ.

രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് ഈ ഗാനത്തിനിടെ പറയുന്നുണ്ട്. ഗാനം മികച്ചത് തന്നെ. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button