CinemaFestivalGeneralLatest NewsMollywoodNEWS

ലോകം കീഴടക്കാൻ ‘ചോല’ ; പ്രശസ്ത ടോക്കിയോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലും തിരഞ്ഞെടുക്കപ്പെട്ടു

ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ മുതലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ. സനലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചോല.

മലയാള ചിത്രങ്ങൾ ലോകത്തെ പ്രമുഖ വേദികൾ വീണ്ടും കീഴടക്കുകയാണ്, അതിനൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് സനൽ കുമാർ ശശിധരന്റെ പുതിയ ചിത്രം ചോല. വെനീസ് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പിന്നാലെ ടോക്കിയോ ഫിലിമെക്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് ‘ചോല’ ശ്രദ്ധനേടിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സവിശേഷവും ക്രിയാത്മകവുമായ സിനിമകൾ ജാപ്പനീസ് പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചലച്ചിത്രമേളയാണ് ടോക്കിയോ ഫിലിമെക്സ്. വെനീസ് ചലചിത്രോത്സവത്തിൽ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.

നടൻ ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിമിഷ സജയനും നവാഗതനായ അഖിൽ വിശ്വനാഥും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ മുതാലായ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ. സനലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചോല. അജിത് ആചാര്യ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിൽ ജോജു ജോർജും കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നിമിഷയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ചോല’. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button