CinemaLatest NewsMollywoodNEWS

പല സിനിമ സെറ്റുകളിലും എൽ എസ് ഡിയെക്കാൾ കൂടിയ ലഹരി ഉപയോഗിക്കുന്നു; വെളിപ്പെടുത്തലുമായി ബാബു രാജ്

ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രൊക്കെ ഒ​ന്നി​നും കൊള്ളാത്തവരെന്നാണ് ഇ​ത്ത​ര​ക്കാ​രു​ടെ വിചാരം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വരാകട്ടെ പ​ല​രും അ​മ്മ​യു​ടെ ഭാ​ഗ​മേയല്ല. അ​വ​ര്‍​ക്കു അത് താ​ത്പ​ര്യ​വു​മി​ല്ല

പല സിനിമ സെറ്റുകളിലും എൽ എസ് ഡി യെക്കാൾ കൂടിയ ലഹരികൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന വാദം ശരിവച്ചു നടൻ ബാബു രാജ്. സി​നി​മാ സെ​റ്റു​ക​ളി​ല്‍ ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണ്, ഇവിടങ്ങളിൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടാ​യാ​ല്‍ പ​ല​ പ്രമുഖരും കു​ടു​ങ്ങിയേക്കുമെന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു. ആയതിനാൽ, ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ടെ​ന്നും അ​മ്മ എക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം കൂടിയായ ബാ​ബു​രാ​ജ് അറിയിച്ചു.​

സി​നി​മാ സെ​റ്റു​ക​ളിലോക്കെ ല​ഹ​രി ഉ​പ​യോ​ഗം ഇപ്പോൾ ഫാ​ഷ​നാ​യി മാ​റിയിട്ടുണ്ട്. എ​ല്‍​എ​സ്ഡി​യേ​ക്കാ​ള്‍ രൂ​ക്ഷ​മാ​യ ല​ഹ​രി​ക​ളാ​ണ് ചി​ല​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടേ​തു മാ​ത്ര​മായ ചി​ല സി​നി​മാ സെ​റ്റു​ക​ളുണ്ടെന്നും ബാബു രാജ് വെളിപ്പെടുത്തുന്നു. ‘സെ​റ്റി​ല്‍ പോ​ലീ​സ് പരിശോധന ന​ട​ത്തി​യാ​ല്‍ പ​ല​രും കു​ടു​ങ്ങും. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രൊക്കെ ഒ​ന്നി​നും കൊ​ള്ളാത്തവരെന്നാണ് ഇ​ത്ത​ര​ക്കാ​രു​ടെ വിചാരം. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വരാകട്ടെ പ​ല​രും അ​മ്മ​യു​ടെ ഭാ​ഗ​മേയല്ല. അ​വ​ര്‍​ക്കു അത് താ​ത്പ​ര്യ​വു​മി​ല്ല”, ബാ​ബു​രാ​ജ് കൂട്ടി ചേർത്തു.

ഷെ​യ്നി​ന്‍റെ വി​ഷ​യ​ത്തിലാണെങ്കിൽ ഇ​ട​പെ​ടാ​ന്‍ അ​മ്മ​യ്ക്കു പ​രി​മി​തി​യു​ണ്ട്. പ്ര​ശ്ന​മു​ണ്ടാ​യ​പ്പോഴാണ് ഷെ​യ്ന്‍ അ​മ്മ​യി​ല്‍ അം​ഗ​മാ​യതുതന്നെ. അതേസമയം, നി​ര്‍​മാ​താ​വു​മാ​യു​ള്ള ക​രാ​ര്‍ ലം​ഘി​ച്ചാ​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യില്ലെന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഷെ​യ്നി​നു പി​ന്തു​ണ ന​ല്‍​കു​ന്ന​തി​ല്‍ പ​രി​ധി​യു​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button