GalleryGeneralKeralaLatest NewsNEWSSpecial

ടിക് – ടോക്കിലെ ഒരു ചക്കരമണിയെ കണ്ടെത്തണം; അന്വേഷണവുമായി പ്രമുഖ നടൻ

നിരവധിയാളുകളാണ് ഇതിനോടകം തന്നെ ഈ മിടുക്കിയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ടിക് ടോക്കിലിലെ അഭിനയമികവുകൊണ്ട് കാണികളെ അമ്പരപ്പിച്ച ഒരു ചക്കരമണിയെ തേടി ഇറങ്ങിയിരിക്കുകയാണ് മലയാളത്തിലെ നമ്മുടെ പ്രിയ നടൻ ജയസൂര്യ. തകര്‍ക്കുന്ന അവതാരങ്ങളുമായെത്തുന്ന ഒരു കൊച്ചുമിടിക്കിയെ ഇതിനോടകം തന്നെ, നിങ്ങളിൽ പല പേർകൂടി കണ്ടിട്ടുണ്ടാവണം. ടിക് ടോക്കില്‍ താരമായിരിക്കുകയാണ് ഈ മിടുക്കി. ഇപ്പോഴിതാ, ഏതാണ് ഈ ചക്കരമണി എന്ന് ചോദിച്ച്‌ ജയസൂര്യയും ഈ കൊച്ചു മിടുക്കിയുടെ ടിക്ക് ടോക്ക് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.

പാട്ടും ഡാന്‍സുമായി നിരവധി വീഡിയോകളാണ് ഈ കുട്ടി താരം ചെയ്തിരിക്കുന്നത്. കുട്ടി തെന്നല്‍ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിയാളുകളാണ് ഇതിനോടകം തന്നെ ഈ മിടുക്കിയുടെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button