CinemaGeneralLatest NewsMollywoodNEWS

‘ജീവിതത്തിലെ എല്ലാ റോളിലും സന്തോഷവതി’ ; ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

കുട്ടിക്കാലം മുതലേ നൃത്തത്തെ ജീവവായു കൊണ്ടുനടന്നിരുന്നു താരം ഇപ്പോഴും നൃത്തപരിപാടികളില്‍ സജീവമാണ്

പ്രിയപ്പെട്ടവര്‍ക്ക് താങ്ക്‌സ് ഗിവിങ് ആശംസകള്‍ നേര്‍ന്നെത്തിയിരിക്കുകയാണ് നടി ദിവ്യ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെയായിരുന്നു ഇടവേളയെടുത്തത്. കുട്ടിക്കാലം മുതലേ നൃത്തത്തെ ജീവവായു കൊണ്ടുനടന്നിരുന്നു താരം ഇപ്പോഴും നൃത്തപരിപാടികളില്‍ സജീവമാണ്. അമേരിക്കയില്‍ നൃത്തവിദ്യാലയം നടത്തുന്നുണ്ട്. നൃത്തവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ഇടയ്ക്കിടയ്ക്ക് ദിവ്യ കേരളത്തിലേക്ക് എത്താറുണ്ട്. ജീവിതത്തില്‍ തന്നെ നയിക്കുന്ന വലിയ ശക്തികളെക്കുറിച്ചും അവര്‍ക്ക് താങ്ക്‌സ് ഗിവിങ് ആശംസയും നേര്‍ന്ന് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

അമ്മയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കും അനിയത്തിക്കും കുടുംബത്തിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും ദിവ്യ ഉണ്ണി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ എല്ലാ റോളിലും താന്‍ സന്തോഷവതിയാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button