GeneralInterviewsLatest NewsNEWS

പെട്രോള്‍ പമ്പിൽ ഇത്രയും ഒരുങ്ങി വന്നയാളെ ഇവന്റിന് വിളിച്ചാല്‍ എന്താവും അവസ്ഥയെന്ന് അയാൾ വിചാരിച്ചു കാണും: ദിവ്യ ഉണ്ണി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ദിവ്യ ഉണ്ണി. മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുടെ ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ദിവ്യ ചുരം, ആകാശ ഗംഗ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട വാങ്ങി ഭര്‍ത്താവിനൊപ്പം യുഎസിലേക്ക് പോയ ദിവ്യ അവിടെ നൃത്ത വിദ്യാലയം തുടങ്ങി. ഡോ സുധീര്‍ ആയിരുന്നു ദിവ്യയുടെ ആദ്യ ഭര്‍ത്താവ്. നടിയുടെ 21ാം വയസ്സില്‍ നടന്ന ഈ വിവാഹം പിന്നീട് വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളും ഉണ്ട്. മുംബൈ സ്വദേശിയായ അരുണ്‍ കുമാറിനെ ആണ് ദിവ്യ രണ്ടാമത് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്. അമേരിക്കയില്‍ തന്നെയാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഇപ്പോഴിതാ തന്റെ നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം സെലിബ്രിറ്റി കണക്ടിന് നല്‍കിയ അഭിമുഖത്തിൽ.

ദിവ്യയുടെ വാക്കുകൾ :

‘മൂന്ന് മക്കളാണ്. മൂത്ത മകന്‍ അര്‍ജുന്‍. രണ്ടാമത്തെ ആള്‍ മീനാക്ഷി. പിന്നെ ഏറ്റവും ചെറിയ ആള്‍ ഐശ്വര്യ. ഭര്‍ത്താവ് അരുണ്‍ ഓയില്‍ ആന്റ് ഗ്യാസ് ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്നു. പാന്‍‌ഡെമിക് സമയത്ത് എല്ലാവര്‍ക്കും സമയം ഒരുമിച്ച്‌ കൂടുതല്‍ കിട്ടി. അല്ലെങ്കില്‍ എല്ലാവരും അവരവരുടേതായ ജോലികളിലാണ്. സ്കൂളും പഠിത്തവും. വൈകുന്നേരങ്ങളില്‍ കാണാറില്ല. കാരണം അദ്ദേഹം ജോലി കഴിഞ്ഞ് വരുമ്പോളാണ് എന്റെ ക്ലാസ്. ഞാന്‍ വര്‍ക്ക് ചെയ്യുന്നത് അഞ്ച് മണി മുതല്‍ എട്ട് മണി വരെയാണ്. കുട്ടികള്‍ സ്കൂളില്‍ നിന്ന് വരണമല്ലോ. വീക്കെന്റുകള്‍ക്ക് സമയം കിട്ടാറുണ്ട്.

യുഎസില്‍ ‍ഡാന്‍സില്‍ എല്ലാം മാനേജ് ചെയ്യുന്നത് ഞാന്‍ തന്നെ ആണ്. റെഡി ആയി പ്രോഗ്രാമുള്ള സ്ഥലത്തേക്ക് ഡ്രെെവ് ചെയ്യുകയായിരുന്നു. അപ്പോഴാണ് പെട്രോള്‍ തീര്‍ന്നെന്ന സിഗ്നല്‍ വരുന്നത്. അപ്പോള്‍ ഞാന്‍ ഫുള്‍ ഡാന്‍സ് കോസ്റ്റ്യൂമില്‍ ഇറങ്ങി. അവിടെ നമ്മള്‍ തന്നെയാണ് പെട്രോള്‍ ഫില്‍ ചെയ്യുക. ആ രാജ്യത്തെ ഒരാള്‍ ചോദിച്ചു നിങ്ങളെന്തെങ്കിലും പാര്‍ട്ടിക്ക് പോവുകയാണോ എന്ന്. ഞാന്‍ പറഞ്ഞു പാര്‍ട്ടിയല്ലെന്ന്. അയ്യോ നിങ്ങളിങ്ങനെ ഒരുങ്ങിയിട്ട് പാര്‍ട്ടിക്ക് പോവുന്നില്ലേ എന്ന് അവര്‍‌ ചോദിച്ചു. ഞാന്‍ പറഞ്ഞു ഇത് പെര്‍ഫോമന്‍സിനാണെന്ന്. ചിലപ്പോള്‍ അദ്ദേഹം വിചാരിച്ച്‌ കാണും ഈ സ്ത്രീ പെട്രോള്‍ അടിക്കാന്‍ പോവാന്‍ ഇത്രയും ഒരുങ്ങുകയാണെങ്കില്‍ ഇവരെ ഒരു ഇവന്റിനൊക്കെ വിളിച്ചാല്‍ എന്താവും അവസ്ഥയെന്ന്.’

 

shortlink

Related Articles

Post Your Comments


Back to top button