CinemaKeralaLatest NewsNostalgia

പഴയ ഒരു ഹിറ്റ് പാട്ട് വച്ചു; കോളേജ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം വയ്ക്കാതിരിക്കാൻ പ്രമുഖ നടിക്ക് കഴിഞ്ഞില്ല

ആവേശത്തിൽ വിദ്യാർത്ഥികൾക്കൊപ്പം മഞ്ജു നൃത്തം വച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

സ്കൂളുകളിലും കോളേജുകളിലും എത്തുമ്പോൾ പല പ്രമുഖരും തങ്ങളുടെ പഴയകാലം ഓർത്തെടുക്കുകയും വിദ്യാർത്ഥികൾക്കൊപ്പം അല്പം കൗതുകത്തിന് മുതിരുകയും ചെയ്യാറുണ്ട്. ഒരു കോളേജിൽ അതിഥിയായെത്തിയ മഞ്ജു വാരിയരും ഇത്തരത്തിലൊരു കുട്ടിത്തം കാട്ടിയിരിക്കുകയാണ്. ആവേശത്തിൽ വിദ്യാർത്ഥികൾക്കൊപ്പം മഞ്ജു നൃത്തം വച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

തേവര സേക്രട്ട് ഹാര്‍ട്സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് താരം. വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ എത്തിയ മഞ്ജു വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തം ചവിട്ടുകയായിരുന്നു. മലയാളത്തിൽ, മ‍ഞ്ജു വാര്യരും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി’… എന്ന പഴയ ഹിറ്റ് ഗാനത്തിനായിരുന്നു മഞ്ജു ചുവടുവെച്ചത്. വിദ്യാര്‍ത്ഥികളിലൊരാള്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോയ്ക്ക് കൗതുകകരമായ പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button