CinemaGeneralLatest NewsMollywoodNEWS

നടുകടലില്‍ പാട്ടും ഡാന്‍സുമായി അര്‍ച്ചന സുശീലന്‍, ആഘോഷ വീഡിയോ പങ്കുവെച്ച് രഞ്ജിനി ഹരിദാസ്

അടുത്തിടെ ഇരുവരും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നു

സിനിമാ സീരിയല്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടിയാണ് അര്‍ച്ചന സുശീലന്‍. ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ശ്രദ്ധേയമായ താരമാണ് രഞ്ജിനി ഹരിദാസ്‌. അടുത്ത സുഹൃത്തുക്കളായ ഇരുവരുടേയും യാത്രാ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് എപ്പിസോഡുകളായി പുറത്ത് വരുന്നത്.

യാത്രയിലുടനീളമുള്ള രസകരമായ സംഭവങ്ങള്‍ രഞ്ജിനി തന്നെയാണ് പകര്‍ത്തി യൂട്യൂബില്‍ പങ്കുവെച്ചത്. രഞ്ജിനിയുടേയും അര്‍ച്ചനയുടേയും ഫോണ്‍ കുരങ്ങന്‍ തട്ടിപ്പറിച്ചതും അത് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നതുമാണ് ആദ്യ ഘട്ടത്തില്‍ പങ്കുവെച്ചത്. ഇപ്പോള്‍ അര്‍ച്ചനയുടെ ഡാന്‍സ് വിഡിയോയാണ്  താരം പങ്കുവെച്ചിരിക്കുന്നത്.

നടുക്കടലിലെ ബോട്ടില്‍ വച്ചാണ് അര്‍ച്ചനയുടെ നൃത്തം. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ എന്ന ചിത്രത്തിലെ തും പാസ് ആയെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അര്‍ച്ചന ചുവട് വെയ്ക്കുന്നത്. വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button