CinemaGeneralLatest NewsMollywoodNEWS

ലാന്‍ഡ് ഫോണന്റെ ബില്ല് കണ്ട് മനസിലായി, അടിപിടി ബഹളമൊക്കെയുണ്ടായിരുന്നു ; പ്രണയ വിവാഹത്തെക്കുറിച്ച് അശ്വതി

വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചേ വിവാഹമുണ്ടാവൂയെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു

വ്യത്യസ്തമായ അവതരണ ശൈലിയുമായാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്.  അവതരണത്തില്‍ മാത്രമല്ല എഴുത്തിലും അശ്വതി തന്റയെ മികവ് തെളിയിച്ചിരുന്നു. ആര്‍ജെയും എഴുത്തും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് അശ്വതി പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അവർ ഈ കാര്യത്തെ കുറിച്ച് പറയുന്നു.

വിവാഹം കഴിഞ്ഞ് മകള്‍ ജനിച്ചതിന് ശേഷമായിരുന്നു വിഷ്വല്‍ മീഡിയയില്‍ എത്തുന്നത്. വിചാരിക്കാത്ത തരത്തിലുള്ള വരവായിരുന്നു അത്. ആ സമയത്തും സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിച്ചിരുന്നില്ല. സുഹൃത്തുക്കളുടെ സിനിമകളാണ് കുഞ്ഞെല്‍ദോയും പൂഴിക്കടകനും. മാത്തുക്കുട്ടിയും താനും സഹപ്രവര്‍ത്തകരായിരുന്നു. സംഭവകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. അതേക്കുറിച്ച് അറിയാം. തന്റെ പ്രണയകഥയെക്കുറിച്ചും അശ്വതി തുറന്നുപറഞ്ഞിരുന്നു.

പ്ലസ് ടു സമയത്തായിരുന്നു പ്രണയം തുടങ്ങിയത്. 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ വിവാഹം ചെയ്തത്. പ്രശ്‌നങ്ങളില്ലാതെ ഇത് സഫലീകരിക്കണമെന്നുള്ള വെല്ലുവിളിയായിരുന്നു ആ സമയത്തുണ്ടായിരുന്നത്. അതേ സമയം തന്നെ മറ്റ് കാര്യങ്ങളെക്കുറിച്ചും തങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നുവെന്നും അശ്വതി പറയുന്നു. നന്നായി പഠിക്കും, ജോലിയുണ്ടാവണം, സ്വന്തം കാലില്‍ നിന്നതിന് ശേഷമെ ഇതേക്കുറിച്ച് വീട്ടില്‍ പറയുകയുള്ളൂ എന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തങ്ങള്‍ പറയുന്നതിന് മുന്‍പ് തന്നെ വീട്ടുകാര്‍ അത് മനസ്സിലാക്കുകയായിരുന്നു. ലാന്‍ഡ് ഫോണന്റെ ബില്ല് കണ്ടപ്പോഴാണ് അവര്‍ക്ക് മനസ്സിലായത്. അടിപിടി ബഹളമൊക്കെയുണ്ടായിരുന്നു.

അമ്മയ്ക്ക് അന്നത് അച്ഛനെ അറിയിക്കാന്‍ പോലും പേടിയായിരുന്നു. ഇപ്പോള്‍ അതിന്റെ ടെന്‍ഷനെക്കുറിച്ച് മനസ്സിലാവുന്നുണ്ട്. വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചേ വിവാഹമുണ്ടാവൂയെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കേണ്ടത് അത്യാവശ്യമാണ്. സിനിമയില്‍ കാണുന്നത് പോലെ ഹണിമൂണിനിടയിലെ പാട്ടും മറ്റ് കാര്യങ്ങളൊന്നുമുണ്ടാവില്ല യഥാര്‍ത്ഥ ജീവിതത്തില്‍. അശ്വതി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button