CinemaGeneralLatest NewsMollywoodNEWS

പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താൻ ‘ക്ഷണം’ വരുന്നു

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്തിട്ടുള്ള ഇതര ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം ആയിരിക്കും ക്ഷണം

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സംവിധാനരംഗത്തേക്ക് എത്തിയിരിക്കുകയാണ് സുരേഷ് ഉണ്ണിത്താന്‍.  ക്ഷണം എന്ന ഹൊറര്‍ ചിത്രവുമായാണ് ഇക്കുറി അദ്ദേഹത്തിന്റെ വരവ്. പ്രേക്ഷകരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ടുള്ള ദൃശ്യാവിഷ്‌കരണം ആണ് ക്ഷണത്തിനു നല്‍കിയിട്ടുള്ളത്.

സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്തിട്ടുള്ള ഇതര ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തം ആയിരിക്കും ക്ഷണം. തമിഴ് നടന്‍ ഭരത്, ലാല്‍, അജ്മല്‍ അമീര്‍ (മാടമ്പി ഫെയിം), ബൈജു സന്തോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമായ സ്‌നേഹ അജിത് ആണ്. അഥിതി വേഷത്തില്‍ സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഒരു സിനിമയുടെ ലൊക്കേഷന്‍ തേടി ഒരു ഹില്‍ സ്റ്റേഷനില്‍ എത്തുന്ന ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു. അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. തുടര്‍ന്നുള്ള യാത്രയാണ് ‘ക്ഷണം.’

ചിത്രത്തിന്റെ ഛായാഗ്രഹണവും വി എഫ് എക്‌സും ശബ്ദസംയോജനവും ഒക്കെ ഹോളിവുഡ് ചലച്ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ്. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കുന്നത്. ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. സംഗീതം ബിജിബാല്‍, വിഷ്ണു മോഹന്‍ സിത്താര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

shortlink

Post Your Comments


Back to top button