CinemaGeneralLatest NewsMollywoodNEWS

അതില്‍ അഭിനയിക്കാന്‍ കുറേ വലിയ അഭിനേതാക്കളെ സമീപിച്ചു പക്ഷെ : ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു

ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടൊന്നുമല്ല അന്ന് സിനിമ സംവിധാനം ചെയ്യാനായി ഇറങ്ങി പുറപ്പെട്ടത്

സിനിമയ്ക്ക് ശൈലീ മാറ്റത്തിന്റെ പുത്തന്‍ വ്യഖ്യാനം നല്‍കുന്ന ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിനു അഭിമാനിക്കാവുന്ന ചിത്രങ്ങള്‍ ബിഗ്‌ സ്ക്രീനില്‍ എത്തിച്ച് കയ്യടി നേടുമ്പോള്‍ തന്റെ ആദ്യ ചിത്രമായ ‘നായകന്‍’ എന്ന ചിത്രം സംഭവിക്കാനുണ്ടായ കാരണത്തെക്കുറിച്ച് മാതൃഭൂമി ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

‘സിനിമ ഒരിക്കലും തിയററ്റിക്കലായി പഠിച്ചെടുക്കേണ്ടതാണെന്ന് എനിക്ക് തോന്നിയില്ല. അത് നമ്മുടെ ഉള്ളിലെ കാഴ്ചപാട് മാത്രമാണ്. ഒരാള്‍ കഥ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ സ്ക്രീനിലേക്ക് കൊണ്ട് വരിക തന്നെയാണ് സിനിമയില്‍ ചെയ്യേണ്ടത്. വേറെ ഒരാളുടെ കൂടെ നിന്നാല്‍ സിനിമയുടെ ടെക്നിക് നമുക്ക് പഠിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം കഴിഞ്ഞു മറ്റെന്ത് ചെയ്യണമെന്ന രീതിയില്‍ സിനിമയുടെ ക്രമം മാത്രമേ മറ്റൊരാളുടെ കൂടെ നിന്നാലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയാലും നമുക്ക് പഠിക്കാനാകൂ. ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടൊന്നുമല്ല അന്ന് സിനിമ സംവിധാനം ചെയ്യാനായി ഇറങ്ങി പുറപ്പെട്ടത്. അതൊരു കൈവിട്ട കളിയായിരുന്നു. എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അനൂപ്‌, ഒപ്പം പ്രവീണ്‍ എന്ന് പേരുള്ള മറ്റൊരാളും. അവരാണ് ‘നായകന്‍’ നിര്‍മ്മിച്ചത്. സാമ്പത്തികമായും മറ്റും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയ സിനിമയാണത്. പിഎസ് റഫീഖിന്‍റെതായിരുന്നു കഥ. റഫീഖ് സിനിമയ്ക്കായി കഥ എഴുതിയിരുന്നു. എന്നെ ഒരു സുഹൃത്ത് കൊണ്ട് പോയി പരിചയപ്പെടുത്തി. സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് ചെയ്യിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. അതില്‍ അഭിനയിക്കാന്‍ കുറെ വലിയ ആളുകളെ സമീപിച്ചു. പക്ഷെ സിനിമ കഥ പറഞ്ഞു മറ്റൊരാളില്‍ മതിപ്പുണ്ടാക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ മോശമായിരുന്നു. ഇപ്പോഴും എന്റെ അവസ്ഥ അത് തന്നെയാണ്. ഞാന്‍ പറഞ്ഞാല്‍ കഥ ആര്‍ക്കും മനസ്സിലാവുമെന്ന് തോന്നുന്നില്ല. ഒടുവില്‍ ഇന്ദ്രജിത്താണ് എന്നെ വിശ്വസിക്കാന്‍ തയ്യാറായത്’.

shortlink

Related Articles

Post Your Comments


Back to top button