GeneralLatest NewsMollywoodNEWSWOODs

ദീപു കരുണാകരന്റെ ചിത്രത്തിൽ ഇന്ദ്രജിത്തിനു നായിക അനശ്വര രാജൻ

ലെമൺ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും നായകനും നായികയുമാകുന്നു. ജയറാം നായകനായ വിന്റെർ, ദിലീപ് നായകനായ ക്രേസി ഗോപാലൻ, പ്രിത്വിരാജ് നായകനായ തേജാ ഭായ്, ജയിൽ പശ്ചാത്തലത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കരിങ്കുന്നം സിക്സസ് എന്നീ ചിത്രങ്ങൾക്കു ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രം ലെമൺ പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും തിരുവനന്തപുരത്ത് നടന്നു.

read also: അന്ന് കേക്കുമായി വന്നപ്പോൾ വീട്ടില്‍ നിന്നും അമ്മ ഇറക്കിവിട്ടു: അനുശ്രീ

അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ നടന്ന തികച്ചും ലളിതമായ ചടങ്ങിൽ ഭദ്രദീപം തെളിയിച്ചതും സ്വിച്ചോൺ കർമ്മം നിർവഹിച്ചതും അണിയറ പ്രവർത്തകരാണ്.

ബൈജു സന്തോഷ്, ബിജു പപ്പൻ. സീമ, ലയാ സിംസൺ എന്നിവരും ഏതാനും പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അർജുൻ പി. സത്യനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം – മനു രമേശ്.
ഛായാഗ്രഹണം – പ്രദീപ് നായർ.
എഡിറ്റിംഗ് – സോബിൻ കെ.സോമൻ .
കലാസംവിധാനം – സാബുറാം.
കോസ്റ്റ്യും -. ഡിസൈൻ – ബ്യൂസി ബേബി ജോൺ.
ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി.എം.ആൻ്റണി
അസോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
സഹസംവിധാനം -ഹരിശങ്കർ, വിവേക് വൈദ്യനാഥൻ, സജിൽ.പി. സത്യനാഥൻ, വിഷ്ണു വെള്ളി ഗിരി.
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ എക്സിക്യട്ടീവ് – സജി കാട്ടാക്കട,
പ്രൊഡക്ഷൻ കൺേട്രോളർ- മുരുകൻ.എസ്.
ജൂൺ ഇരുപതിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button