CinemaLatest NewsTollywoodWOODs

യുവതാരം വിജയ് ദേവരകൊണ്ടക്ക് നായികയായി മൃണാളെത്തുന്നു

തിന്നനൂരിയുടെ കീഴിൽ ശ്രീലീലയ്‌ക്കൊപ്പം മറ്റൊരു ചിത്രത്തിലും വിജയ് ദേവരക്കൊണ്ട എത്തുന്നുണ്ട്

സീതാരാമത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച നടി മൃണാൾ താക്കൂർ, പരശുറാം സംവിധാനം ചെയ്യുന്ന തന്റെ അടുത്ത തെലുങ്ക് ചിത്രത്തിനായി വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒരുമിക്കുന്നു. ബ്ലോക്ക്ബസ്റ്ററായ ഗീത ഗോവിന്ദത്തിന് ശേഷം വിജയും സംവിധായകൻ പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ദുൽഖറിനൊപ്പമുള്ള ചിത്രം സീതാരാമത്തിന്റെ വമ്പൻ വിജയം മൃണാൾ താക്കൂറിനെ ഏറ്റവും ഡിമാൻഡുള്ള നടിമാരിൽ ഒരാളായി ഉയർത്തിയിരുന്നു. അതേസമയം, ബാക്ക് ടു ബാക്ക് പ്രോജക്ടുകളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട. ശിവ നിർവാണയുടെ സംവിധാനത്തിൽ സാമന്തയ്‌ക്കൊപ്പം ഖുഷി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോ​ഗമിക്കുകയാണ്.

ഇതിനുപുറമെ, ഗൗതം തിന്നനൂരിയുടെ കീഴിൽ ശ്രീലീലയ്‌ക്കൊപ്പം മറ്റൊരു ചിത്രത്തിലും വിജയ് ദേവരക്കൊണ്ട എത്തുന്നുണ്ട്. എന്നാൽ മൃണാൾ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണിത്. നിലവിൽ നാനിയുടെ തെലുങ്ക് ചിത്രം നാനി 30- ആണ് മൃണാൾ അഭിനയിക്കുന്നത്. ഞാൻ നാനിക്കൊപ്പമാണ് ഈ സിനിമ ചെയ്യുന്നത്, ഇത് ഞാൻ വായിച്ചിട്ടുള്ള മനോഹരമായ ഒരു തിരക്കഥയാണെന്നും ഇതിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും മൃണാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button