BollywoodCinemaLatest NewsWOODs

ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയുടെ വീട്ടിൽ മോഷണം

മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ മുംബൈയിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച ജുഹുവിലെ ശിൽപ ഷെട്ടിയുടെ വസതിയിൽ നിന്ന് വിലപിടിപ്പുള്ള ചില വസ്തുക്കൾ മോഷണം പോയതായി ശിൽപ ഷെട്ടി പരാതി നൽകിയത്.

ശിൽപ ഷെട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജുഹു പോലീസ് സ്റ്റേഷനിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

നിലവിൽ ഇറ്റലിയിൽ കുടുംബത്തോടൊപ്പമാണ് ശിൽപ ഷെട്ടി, അടുത്തിടെ തന്റെ ജൻമദിനത്തിന്, എന്നിൽ വർഷിച്ച എല്ലാ സ്നേഹത്തിനും വാത്സല്യത്തിനും അവിശ്വസനീയമാംവിധം നന്ദിയുണ്ട്. നിങ്ങളുടെ എല്ലാ ആശംസകൾക്കും ഒരു വലിയ നന്ദി എന്നാണ് ആരാധകർക്കായി നടി ശിൽപ ഷെട്ടി കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button