BollywoodLatest News

നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം ശരീരം പങ്കിടാത്തതിനാല്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി; നടി മനസു തുറക്കുന്നു

ചെറിയ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍

നായകന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം ശരീരം പങ്കിടാത്തതിനാല്‍ തനിക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് നായിക മല്ലിക ഷെരാവത്. ഹീറോകള്‍ തന്നെയാണ് അവരുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയത്. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കുകയും ചെയ്തു. 20-30 സിനിമകള്‍ വരെ ഇത്തരത്തില്‍ എനിക്ക് നഷ്ടമായിക്കാണുമെന്നും താരം പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഞാന്‍ പറയുമ്പോള്‍ പലപ്പോഴും ദേശദ്രോഹിയായാണ് എല്ലാവരും എന്നെ മുദ്ര കുത്തുന്നത്. എന്നാല്‍ സത്യമെന്താണ്. ഞാന്‍ അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നു എന്നത് മാത്രമാണ്.

ചെറിയ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതല്‍. സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണ്. നിനക്ക് സ്‌ക്രീനില്‍ അഴിഞ്ഞാടാമെങ്കില്‍ ഞങ്ങളുമൊത്ത് സ്വകാര്യതയില്‍ ശരീരം പങ്കിടുന്നതില്‍ എന്താണ് തടസ്സമെന്ന് മുഖത്തു നോക്കി ചോദിച്ചവരുണ്ട്. ശരീരം നല്‍കാത്തതിനാല്‍ അവസരങ്ങള്‍ നിഷേധിച്ചവരുണ്ട്. ദുര്‍ന്നടപ്പുകാരിയായ ഒരു സ്ത്രീയോട് അമിത സ്വാതന്ത്രമെടുക്കാമല്ലോ എന്ന മനോഭാവത്തോടെ അടുത്ത് ഇടപഴകാന്‍ സംവിധായകരും നായക നടന്‍മാരും ശ്രമിച്ചിട്ടുണ്ടെന്നും മല്ലിക പറയുന്നു.

shortlink

Post Your Comments


Back to top button