GeneralKollywoodLatest News

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖ നടി തിരിച്ചു വരുന്നു

വി പഴനിവേല്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാമ്പാട്ടം പുറത്തിറങ്ങും.

പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുടെ പ്രിയ താരം തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ബോളിവുഡ് താര സുന്ദരി മല്ലിക ഷെരാവത്ത് സി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന പാമ്പാട്ടം എന്ന പുതിയ ചിത്രത്തിലൂടെയാണ് വീണ്ടും തമിഴകത്തെയ്ക്ക് എത്തുന്നത്.

കമല്‍ ഹാസന്റെ ബ്രഹ്മാണ്ഡചിത്രം ദശാവതാരമാണ് മല്ലിക ഷെരാവത്ത് തമിഴില്‍ അവസാനമായി അഭിനയിച്ച ചിത്രം. അതിനു ശേഷം 2011ല്‍ പുറത്തു വന്ന ഓസ്‌തേ എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്തിലും താരം എത്തിയിരുന്നു.

വി പഴനിവേല്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പാമ്പാട്ടം പുറത്തിറങ്ങും.

shortlink

Post Your Comments


Back to top button