CinemaGeneralLatest NewsMollywoodNEWS

ദൃശ്യം പോലൊരു ചിത്രമായിരിക്കില്ല ഇത് ; മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ്

ബോക്‌സ് ഓഫീസ് കളക്ഷനില്‍ മലയാള സിനിമ സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന നേട്ടങ്ങളിലേക്ക് എത്തിക്കുന്നതില്‍ ദൃശ്യത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.

മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴിക കല്ലായിരുന്നു മോഹന്‍ലാല്‍- ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ദൃശ്യം. ബോക്‌സ് ഓഫീസ് കളക്ഷനില്‍ മലയാള സിനിമ സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന നേട്ടങ്ങളിലേക്ക് എത്തിക്കുന്നതില്‍ ദൃശ്യത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും വാണ്ടും ഒരുമിക്കുകയാണ്.

എന്നാല്‍ ഇത്തവണ എന്തായാലും ദൃശ്യം പോലൊരു ചിത്രമായിരിക്കില്ലെന്നും ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നുമാണ് ജിത്തു ജോസഫ് പറയുന്നത്. വിവിധ രാജ്യങ്ങളിൽ ചിത്രീകരിക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഈ കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

‘തീര്‍ച്ചയായു അത് മറ്റൊരു ദൃശ്യമാകില്ല. ഒരു മാസ് സിനിമ ചെയ്യാനാണ് പ്ലാന്‍. പക്ഷെ സ്ഥിരം ശൈലിയിലുള്ളതാകില്ല. റിയലിസ്റ്റിക് ടച്ചുള്ള ഒരു ആക്ഷന്‍ ത്രില്ലറാകും. പല രാജ്യങ്ങളായിരിക്കും കഥ നടക്കുക. അതുകൊണ്ട് ബിഗ് ബജറ്റ് ചിത്രമായിരിക്കും. തൃഷയായിരിക്കും മോഹന്‍ലാലിന്റെ ഭാര്യയായി എത്തുക.’ ജിത്തു ജോസഫ് പറഞ്ഞു.

ദൃശ്യവും മെമ്മറീസും നേടിയ വിജയം തനിക്ക് വെല്ലുവിളിയായി മാറിയെന്നും. ഈ വിജയങ്ങളിൽ തന്നിലുള്ള പ്രതീക്ഷ നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണെന്നും എന്നാല്‍ റിസള്‍ട്ടിനെ കുറിച്ച് ആശങ്കപ്പെടാതെ സിനിമ ചെയ്യുകയാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button