CinemaKeralaKollywoodLatest NewsMollywoodNEWS

സനൽ കുമാർ ശശിധരന്റെ ‘ചോല’യുടെ തമിഴ് പതിപ്പ് വരുന്നു…

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ എന്നീ പ്രശസ്ത ചിത്രങ്ങള്‍ക്കു ശേഷം സനല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചോല. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യുവനടി നിമിഷ സ്വന്തമാക്കിയത് 'ചോല'യിലെ പ്രകടനത്തിലൂടെയായിരുന്നു.

പ്രമുഖ മലയാള സിനിമ സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കി, വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ചോലയുടെ തമിഴ് പതിപ്പ് പുറത്ത് വരുമെന്ന് റിപ്പോർട്ട്. സമാന്തര സിനിമകളുടെ ഗണത്തിൽപ്പെടുന്ന ഈ ചിത്രം ഐ എഫ് എഫ് കെ യിൽ നിന്നും പ്രതിഷേധാത്മകമായി പിൻവലിച്ചിരുന്നു. ഡിസംബർ ആറിന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇപ്പോൾ തമിഴിലും എത്തുമെന്നാണ്, തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ് അറിയിച്ചിരിക്കുന്നത്. അല്ലി എന്ന പേരിലായിരിക്കും ചിത്രം തമിഴിൽ പുറത്തിറങ്ങുക. സംവിധായകന്മാരായ വെട്രിമാരൻ, പാ രഞ്ജിത്ത് എന്നിവരാണ് തമിഴ് പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. പുതു ചിത്രത്തിന് ഇരുവരും ആശംസകൾ അറിയിച്ചു.

മലയാളായി അഭിനേതാക്കളായ ജോജു, നിമിഷ സജയൻ, നവാഗതനായ അഖിൽ വിശ്വനാഥ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത് അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറിൽ, നടൻ ജോജു ജോർജും സംവിധായകൻ കാർത്തിക്ക് സുബ്ബരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഒഴിവു ദിവസത്തെ കളി,എസ് ദുര്‍ഗ എന്നീ പ്രശസ്ത ചിത്രങ്ങള്‍ക്കു ശേഷം സനല്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചോല. കഴിഞ്ഞ തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം യുവനടി നിമിഷ സ്വന്തമാക്കിയത് ‘ചോല’യിലെ പ്രകടനത്തിലൂടെയായിരുന്നു. നേരത്തെ, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ഒറിസോണ്ടി(ഹൊറൈസണ്‍) കാറ്റഗറിയിലും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button