KollywoodLatest NewsNew ReleaseNEWSTrailersVideos

ആദിത്യ അരുണാചലമായി സ്റ്റൈൽ മന്നൻ; യൂട്യൂബിൽ തരംഗമായ് ദർബാർ ട്രെയിലർ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുകദോസ്  ഒരുക്കുന്ന ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്.  ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് താരം എത്തുന്നത്. പതിനാല് മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍.

തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തിലെ നായിക. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ദർബാർ. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം  അനിരുദ്ധ് രവിചന്ദ്രന്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹന്‍.പ്രകാശ് രാജ്,സൂരി,യോഗി ബാബു ,ആനന്ദ് രാജ് തുടങ്ങി ഒരു വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പൊങ്കല്‍ റിലീസായി ചിത്രം എത്തും.

shortlink

Related Articles

Post Your Comments

Back to top button