CinemaKollywoodLatest News

വൈ ദിസ് കൊലവെറി ​ഗാനത്തിന് ആരോ പണിതന്നു, അന്ന് സംഭവിച്ചത് ഇതാണ്, തുറന്ന് പറഞ്ഞ് അനിരുദ്ധ് രവിചന്ദർ

പ്രതിഫലം ഏകദേശം പത്ത് കോടിക്കടുത്താണ് താരം ഈടാക്കുന്നത്

വൈറലായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം രചിക്കുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു അനിരുദ്ധിന് പ്രായം. ഒരൊറ്റ ഗാനത്തിൽ നിന്ന് പ്രശസ്തിയിലേക്ക് ഉയർന്ന താരം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സംഗീതസംവിധായകരിൽ ഒരാളായി മാറിയിരിക്കുന്നു. കോടികൾ പ്രതിഫലം മേടിക്കുന്ന രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള സംഗീതസംവിധായകരിൽ ഒരാൾ കൂടിയാണ് അനിരുദ്ധ്. പ്രതിഫലം ഏകദേശം പത്ത് കോടിക്കടുത്താണ് താരം ഈടാക്കുന്നത്.

കൊലവെറി ​ഗാനം സിഡിയിലാക്കി ആൽബം രൂപത്തിൽ പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു, എന്നാൽ ആരോ ​ഗാനം ലീക്കാക്കി ഓൺലൈനിൽ ഇട്ടു. അതോടെ ​ഗത്യന്തരം ഇല്ലാതെ ഓൺലൈനിൽ ​ഗാനം പുറത്തിറക്കുകയായിരുന്നു എന്ന് അനിരുദ്ധ് പറയുന്നു. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് യൂട്യൂബിൽ ഓൺലൈനിൽ റിലീസ് ചെയ്യാം എന്ന പ്ലാൻ നടപ്പിലാക്കിയത്. ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ, ആദ്യ ഗാനം ഒരു സിഡിയിൽ വരണമെന്ന് ആ​ഗ്രഹിച്ചെങ്കിലും നടക്കാതെ പോയെന്നും അനിരുദ്ധ്.

ദളപതി വിജയിൽ നിന്ന് തനിക്ക് ലഭിച്ച വിന്റേജ് ബ്ലാക്ക് പിയാനോയെക്കുറിച്ചും താരം വാചാലനായി. ഏറെ ബഹുമതിക്കുന്ന, വിലമതിക്കുന്ന ​ഗിഫ്റ്റ് ആണ് അതെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button