CinemaLatest News

സ്ത്രീകൾക്ക് നേരെ അതിക്രമം, കാശ് മുടക്കിയവർക്ക് ടിക്കറ്റില്ല: അലമ്പായി എ ആർ റഹ്മാൻ ഷോ

തിക്കിലും തിരക്കിലും സ്ത്രീകൾക്കെതിരെയും അക്രമങ്ങൾ ഉണ്ടായി

 

പ്രശസ്ത ​ഗായകൻ എ ആർ റഹ്മാന്റെ ഷോയ്ക്കെതിരെ വ്യാപക പരാതി ഉയരുന്നു, സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധമാണ് താരത്തിനെതിരെ ഉയരുന്നത്.

എആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക് ഷോയ്ക്കെതിരെയാണ് ജനങ്ങൾ രം​ഗത്ത് വന്നിരിക്കുന്നത്. സംഘാടനത്തിൽ വന്ന പിഴവ് പരിപാടി കാണാനെത്തിയ സകല ജനങ്ങളെയും ബുദ്ധിമുട്ടിച്ചു കളഞ്ഞു എന്നാണ് എആർ റഹ്മാന്റെ ആരാധകർ പറയുന്നത്. കൂടാതെ തിക്കിലും തിരക്കിലും സ്ത്രീകൾക്കെതിരെയും അക്രമങ്ങൾ ഉണ്ടായി എന്നും റിപ്പോർട്ടുകളുണ്ട്. ഒരുക്കിയിരുന്ന സീറ്റുകളെക്കാൾ അധികം ടിക്കറ്റ് സംഘാടകർ വിറ്റെന്നും ഇതുമൂലം ഉൾക്കൊള്ളാൻ കഴിയുന്നതിലും ജനങ്ങൾ പരിപാടി കാണാനെത്തിയെന്നും പരാതി.

പരിപാടിയുടെ ശബ്ദക്രമീകരണങ്ങൾക്കെതിരെയും ഉയരുന്ന ആരോപണങ്ങൾ വളരെ കടുത്തതാണ്, പരിപാടിക്ക് വന്ന സ്ത്രീകൾ അടക്കമുള്ള ഒട്ടേറെപേർക്ക് പരിപാടി കാണാനായില്ലെന്നും ടിക്കറ്റ് എടുത്ത് കാശ് കളഞ്ഞത് മാത്രം മിച്ചമെന്നും എആർ റഹ്മാന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ച സംഘാടകർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button