CinemaGeneralLatest NewsMollywoodNEWS

ലച്ചുവിന്റെ രാജകുമാരൻ എത്തിപ്പോയി;ദൃശ്യങ്ങൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

നേവി ഓഫീസർ ആയി എത്താൻ പോകുന്ന ചെക്കൻ അതി ചുള്ളൻ ആണെന്നും അച്ഛന്റെ സെലക്ഷൻ തെറ്റായില്ലെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്

ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന നിമിഷമാണ് ലച്ചുവിന്റെ വരനെ നേരിട്ട് കാണുക എന്നത്. ലച്ചുവിന്റെ വിവാഹം ആണ് എന്ന് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുന്നത് അല്ലാതെ മറ്റൊരു വിവരങ്ങളും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. കുടുംബത്തിൽ ഉള്ളവരെ ഫോട്ടോ കാണിച്ചതും, നേവി ഓഫീസറാണ് വരൻ എന്നത് ബാലു പറഞ്ഞതും ഒഴിച്ചാൽ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇടയ്ക്ക് ചാനൽ പ്രമോ വീഡിയോയിലൂടെ വരന്റെ മങ്ങിയ ചില ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതൊന്നും അല്ലാതെ ഇത് വരെയും ചെക്കനെ പറ്റി കൂടുതൽ ഒന്നും പുറത്ത് വിട്ടിരുന്നില്ല.എന്നാൽ ഇപ്പോൾ ലച്ചുവിന്റെ ചെക്കനെ പറ്റിയുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്.

എന്നാൽ ലച്ചുവിന്റെ രാജകുമാരൻ എത്തിപ്പോയി എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. നേവി ഓഫീസർ ആയി എത്താൻ പോകുന്ന ചെക്കൻ അതി ചുള്ളൻ ആണെന്നും അച്ഛന്റെ സെലക്ഷൻ തെറ്റായില്ലെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. ഒരു ചുമന്ന സ്വിഫ്ട് കാറിൽ മണവാള വേഷത്തിൽ ആണ് ചെക്കൻ എത്തുന്നത്. പക്ഷെ ഇപ്പോഴും പതിവ് പോലെ മുഖം വ്യക്തമല്ല.

ലച്ചുവിന്റെ വരനായി സംഘാടകർ ഇറക്കുന്നത് ടിക് ടോക് താരം ഗിരീഷ് ഗംഗാധരനെയാണ് എന്ന നിഗമനത്തിലാണ് സോഷ്യൽ മീഡിയ. ഗിരീഷിന്റെ ടിക് ടോക് അകൗണ്ടിൽ അദ്ദേഹം തന്നെ ഉപ്പും മുളകിലേക്കും ചെറിയ വേഷത്തിൽ താൻ എത്തുന്നു എന്ന് പോസ്റ്റ് ഇട്ടതിൽ നിന്നുമാണ് പ്രേക്ഷകർ ഈ അനുമാനത്തിൽ എത്തിയിരിക്കുന്നത്.

അതി ചുള്ളൻ ചെക്കനെ തന്നെയാണ് ബാലു മകൾക്കായി കണ്ടെത്തിയതെന്നും,ആരാധകർ പറയുണ്ട്. മാത്രമല്ല ബാലു തൃശൂർ ഭാഷയിൽ സംസാരിക്കുന്നതിൽ നിന്നും തൃശ്ശൂരിന്റെ അഭിമാനമായ ഗിരീഷ് ആകും വരൻ ആയി എത്തുന്നതെന്നും സോഷ്യൽ മീഡിയ പറയുന്നു. ചെറുക്കൻ നമ്മുടെ ലെച്ചുനെപോലെ കിടു ആയിരിക്കണം ഇല്ലെങ്കിൽ ലെച്ചു ഫാൻസ്‌ അങ്ങ് ഇളകും പിന്നെ താങ്ങാൻ പറ്റൂല ഡയറക്റ്റർ സാറേ കല്യാണം ഞങ്ങള് കലക്കും എന്ന് പറയുന്നവരും കുറവല്ല.

shortlink

Related Articles

Post Your Comments


Back to top button