BollywoodCinemaNEWS

ബോളിവുഡിന്റെ മനം കവര്‍ന്ന് സൂപ്പര്‍ താരത്തിന്റെ ബാല്യകാല ചിത്രം വൈറല്‍

 

താരങ്ങളെയും താരങ്ങളുടെ ബാല്യകാലചിത്രങ്ങളും കാണാന്‍ ആരാധകര്‍ക്ക് എന്നും ഏറെ ഇഷ്ടമാണ്. ആരാധകര്‍ക്കായി പലപ്പോഴും താരങ്ങള്‍ അവരുടെ കുട്ടിക്കാല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ, ഒരു ബോളിവുഡ് താരത്തന്റെ കുട്ടികാല ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അച്ഛന്റെ മടിയില്‍ കുസൃതി നിറഞ്ഞ മുഖഭാവവുമായി ഇരിക്കുകയാണ് ഈ കൊച്ചുമിടുക്കി. ബോളിവുഡ് താര റാണി ദീപിക പദുകോണിന്റെ കുട്ടിക്കാലചിത്രമാണിത്. ബാഡ്മിന്റണ്‍ താരവും പിതാവുമായ പ്രകാശ് പദുകോണിന്റെ മടിയിലാണ് ദീപികയുടെ ഇരിപ്പ്.

ബോളിവുഡിന്റെ പ്രിയതാരം ദീപിക ജനിച്ചതു വളര്‍ന്നതും ഡെന്മാര്‍ക്കിലാണ്. ദീപികക്ക് 11 വയസ്സുള്ളപ്പോഴാണ് അവരുടെ കുടുംബം ബാംഗ്ലൂരിലേക്ക് താമസം മാറിയത്. കുട്ടിക്കാലത്ത് അച്ഛന്റെ പാതയില്‍ സഞ്ചരിച്ച ദീപിക ദേശീയ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്. പിന്നീട് സ്‌പോര്‍ട്‌സ് ഉപേക്ഷിച്ച് മോഡലിംഗില്‍ ശ്രദ്ധിക്കുകയായിരുന്നു. മോഡലിംഗില്‍ നിന്നുമാണ് ദീപിക സിനിമയില്‍ എത്തിയത്. ദീപികയുടെ സഹോദരി അനിഷ പദുകോണ്‍ ഉയര്‍ന്നു വരുന്ന ഒരു ഗോള്‍ഫ് താരമാണ്.ബോളിവുഡിലെ ശ്രദ്ധേയ താരനിരകളില്‍ ഒരാളായ ദീപികയുടെ പുതിയ ചിത്രം ‘ഛപാക്’ പ്രദര്‍ശനത്തിനൊരുങ്ങുകയാണ് ഇപ്പോള്‍. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, ‘സ്റ്റോപ്പ് സെയില്‍ ആസിഡ്’ എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ചിത്രത്തില്‍ മാല്‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക എത്തുന്നത് നീതിക്കായുള്ള മാല്‍തിയുടെ പോരാട്ടവും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കലുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരുന്നു. അടുത്ത വര്‍ഷം ജനുവരി 10 ന് ചിത്രം റിലീസിനെത്തും.ആരാധകര്‍ ഏറെ പ്രതീഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button