CinemaLatest NewsMollywoodNEWS

ചരിത്രകാരന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഗായിക സിത്താര രംഗത്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നത് അതിന് പിന്നാലെയാണ് പ്രതിഷേധം നടക്കുന്ന സമരക്കാരെ നേരിടുന്ന പോലീസിനെ വിമര്‍ശിച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍.എത്തിയിരിക്കുന്നത്.

നിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന് എതിരെയാണ് സിത്താര കൃഷ്ണകുമാര്‍ അഭിപ്രായവുമായവുമായി രംഗത്ത് എത്തിയിട്ടുളളത്.

നേരത്തെയും പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചുള്ള വിയോജിപ്പുകള്‍ സിത്താര കൃഷ്ണകുമാര്‍ രേഖപ്പെടുത്തിയിരുന്നു.അതിന് പിന്നാലെയാണ്‌രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള വാര്‍ത്തയാണ് സിത്താര കൃഷ്ണകുമാര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തരിക്കുന്നത്. നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ എന്നാണ് സിത്താര കൃഷ്ണകുമാര്‍ ഈ സാഹാചര്യത്തോട് പ്രതികരിച്ചിരിക്കുന്നത്.സിനിമാ രംഗത്തെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നത്. രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button