CinemaLatest NewsMollywoodNEWS

തിയറ്ററുകളെ പൂരപ്പറമ്പാക്കി ജയസൂര്യയുടെ’തൃശൂര്‍പൂരം’

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂര്‍ പുരം .എന്നാല്‍ ചിത്രത്തില്‍ താരത്തെ പോലും കടത്തിവെട്ടുന്ന അഭിനയ മികവുമായി എത്തുകയാണ് താര പുത്രന്‍. ഇന്ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് തൃശൂര്‍പൂരം. ജയസൂര്യയുടെ പക്കാ ആക്ഷന്‍ ചിത്രമായിട്ടൊരുക്കിയ സിനിമയ്ക്ക് എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സിനിമ കണ്ട് അഭിപ്രായം പറഞ്ഞവര്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് ജയസൂര്യയിപ്പോള്‍.

ചിത്രത്തിന്റെ ഏറ്റവും വലിയ രസകരമായ കാര്യം ജയസൂര്യയ്ക്കൊപ്പം മകന്‍ ആദ്വൈതും ചിത്രത്തില്‍ ഉണ്ടെന്നുള്ളതാണ്. ജയസൂര്യ അവതരിപ്പിച്ച ഗിരി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയാണ് അദ്വൈത് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലൂടെ അച്ഛനെ പോലെ തന്നെ മകന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയിലും അദ്വൈത് അഭിനയിച്ചിരുന്നു. ഇതല്ലാതെ ഷോര്‍ട്ട് ഫിലിം ഒരുക്കിയും താരപുത്രന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കിടിലന്‍ ആക്ഷന്‍ ചിത്രമായി ഒരുക്കിയിരിക്കുന്ന തൃശൂര്‍ പൂരത്തില്‍ പക്കാ ലോക്കല്‍ ഗുണ്ട ആയിട്ടാണ് ജയസൂര്യ അഭിനയിക്കുന്നത്. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. സ്വാതി റെഡ്ഡിയാണ് നായിക. ഇന്നസെന്റ്, സുദേവ് നായര്‍, സാബുമോന്‍ അബ്ദുസമദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button